Tuesday December 06, 2016
Latest Updates

നൂറിലധികം പേര്‍ക്ക് തൊഴില്‍ അവസരവുമായി ഇന്ത്യന്‍ കമ്പനിയായ എന്‍.ഐ.ഐ.ടി ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

നൂറിലധികം പേര്‍ക്ക് തൊഴില്‍ അവസരവുമായി ഇന്ത്യന്‍ കമ്പനിയായ എന്‍.ഐ.ഐ.ടി ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍ :ഇന്ത്യന്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയുടെ ഡബ്ലിന്‍ ഓഫിസ് വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ്, ട്രെയ്നിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സേവനം 40ലേറെ രാജ്യങ്ങളില്‍ ലഭ്യമാണ്. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ രാധിക ലാല്‍ ലോകേഷും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുടര്‍ന്ന് 2015 സെപ്റ്റംബറിലായിരുന്നു എന്‍.ഐ.ഐ.ടി ഡബ്ലിനില്‍ ഓഫിസ് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിക്കു സമീപം ഡി.സി.യു ആല്‍ഫ ക്യാംപസിലാണ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ യൂറോപ്പിലെ പ്രധാന കേന്ദ്രമായി ഓഫിസ് പ്രവര്‍ത്തിക്കും.

വരും മാസങ്ങളില്‍ നൂറിലധികം പേര്‍ക്ക് കമ്പനി ജോലി നല്‍കും. കണ്ടന്റ് ഡെവലപ്പര്‍, ഹൈ എന്‍ഡ് എന്‍ജിനീയര്‍, ക്രിയേറ്റിവ് റൈറ്റര്‍, ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍, ഡിജിറ്റല്‍ മീഡിയ പ്രൊഫഷണല്‍, ട്രെയിനര്‍, മള്‍ട്ടി ലിംഗ്വല്‍ സര്‍വീസ് സപ്പോര്‍ട്ട് പ്രൊഫഷണല്‍, പ്രൊജക്ട് മാനേജര്‍ തുടങ്ങിയ തസ്തികകളിലേയ്ക്കാണ് നിയമനം.

Scroll To Top