Thursday September 21, 2017
Latest Updates

ലൂക്കന്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച:ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ് വചന സന്ദേശം നല്‍കും 

ലൂക്കന്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച:ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ് വചന സന്ദേശം നല്‍കും 

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഡിവൈന്‍ മേഴ്‌സി നൈറ്റ് വിജില്‍ ഈ മാസം 22 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കും.യൂ കെ യില്‍ നിന്നുള്ള പ്രമുഖ വചനപ്രഘോഷകന്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസാണ് ഇത്തവണ വചനസന്ദേശം നല്‍കുന്നത്. 

വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോളി ട്രീനിറ്റി നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന മലയാളം നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്. 

Scroll To Top