Wednesday December 07, 2016
Latest Updates

പീഡിത ക്രൈസ്തവര്‍ക്കായി വെള്ളിയാഴ്ച്ച ലിംറിക്ക് സീറോ മലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാ ദിനാചരണം

പീഡിത ക്രൈസ്തവര്‍ക്കായി വെള്ളിയാഴ്ച്ച ലിംറിക്ക് സീറോ മലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാ ദിനാചരണം

ലിംറിക്ക് :ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ ഓര്‍മ്മിക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കുവാനും അവരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിക്കുവാനുമായി ഏപ്രില്‍ പത്താം തിയതി (വെള്ളിയഴ്ച്ച) ലിംറിക് സീറോ മലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നു.

നാളെ (വെള്ളിയാഴ്ച്ച) ഡൂറഡോയല്‍ സെന്റ് പോള്‍സ് പള്ളിയില്‍ വച്ചു വൈകീട്ട് 7 മണി മുതല്‍ 10.30 വരെ നടത്തപ്പെടുന്ന നൈറ്റ് വിജിലില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നടത്തും.ജാഗരണാ പ്രാര്‍ഥനാ ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ ഫ്രാന്‍സിസ് നീലങ്കാവില്‍ .അറിയിച്ചു 

വാര്‍ത്ത :ജോമോന്‍ ജോസഫ് പി.ആര്‍.ഒ

Scroll To Top