Friday December 09, 2016
Latest Updates

മരിയന്‍ നൈറ്റ് വിജില്‍ 30ന് ലൂക്കനില്‍

മരിയന്‍ നൈറ്റ് വിജില്‍ 30ന് ലൂക്കനില്‍

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ മരിയന്‍ നൈറ്റ് വിജില്‍ ഈ മാസം 30 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കും. വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന മലയാളം നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.

Scroll To Top