Wednesday August 23, 2017
Latest Updates

തിരുഹൃദയ നൈറ്റ് വിജില്‍: ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നേല്‍ നയിക്കും

തിരുഹൃദയ നൈറ്റ് വിജില്‍: ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നേല്‍ നയിക്കും

ഡബ്ലിന്‍: പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നേലിന്റെ നേതൃത്വത്തില്‍ തിരുഹൃദയ നൈറ്റ് വിജില്‍ ഈ മാസം 24 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കും.

ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നേല്‍

ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നേല്‍

യുകെയില്‍ ധാരാളം ധ്യാനശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന കപൂച്യന്‍ സഭാഗംമായ ഫാ.ജിന്‍സന്റെ ആദ്യ അയര്‍ലന്‍ഡ് സന്ദര്‍ശനമാണിത്. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.

Scroll To Top