Friday December 09, 2016
Latest Updates

രാത്രികാല ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് സംഘടനകള്‍,ഡബ്ലിനില്‍ പിസാ ഡലിവറിക്കാരന് നേരേ വീണ്ടും ആക്രമണം 

രാത്രികാല ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് സംഘടനകള്‍,ഡബ്ലിനില്‍ പിസാ ഡലിവറിക്കാരന് നേരേ വീണ്ടും ആക്രമണം 

വുഡ്‌ഫോര്‍ഡ്  ഡബ്ലിന്‍:ഡബ്ലിനില്‍ രാത്രി കാലത്ത് ജോലികള്‍ക്ക് പോകുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് വിവിധ സംഘടനകള്‍ ഗാര്‍ഡയോട് ആവശ്യപ്പെട്ടു.ഡബ്ലിനിലെ മൈഗ്രന്റ്‌സ് റൈറ്റ് സെന്ററിന്റെ പ്രതിനിധികളും ഇതേ ആവശ്യം ഉന്നയിച്ച് പരാതി നല്കിയ്യിട്ടുണ്ട്.രാത്രികാലങ്ങളില്‍ അക്രമിക്കപ്പെടുന്നതില്‍ കൂടുതലും കുടിയേറ്റക്കാരായ തൊഴിലാളികളാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസവും ഡബ്ലിന്‍ വെസ്റ്റില്‍ പിസ വിതരണക്കാരനെ ആക്രമിച്ചു കാര്‍ തട്ടിയെടുക്കുകയുണ്ടായി.വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്‍ഡാല്‍ക്കന്‍ വുഡ്‌ഫോര്‍ഡ് ക്രെസന്റിലേക്കു പോവുകയായിരുന്നു പിസ വിതരണക്കാരന്‍.കൌമാരക്കാരായ മൂന്നംഗ സംഘമാണ് ആക്രമിച്ചത്.കുപ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പിസ വിതരണക്കാരന്‍ മൊഴി നല്‍കി. അദ്ദേഹത്തിന്റെ നിസാന്‍ അല്‍മെറ കാറും മൊബൈല്‍ ഫോണും പണവും അക്രമി സംഘം കവര്‍ന്നു. ആക്രമണത്തിനിരയായെങ്കിലും കാര്യമായ പരുക്കുകളൊന്നുല്ല. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് 20 വയസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചോദ്യംചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Scroll To Top