Monday December 05, 2016
Latest Updates

നൈറ്റ് ഡ്യൂട്ടിയില്‍ ഉറങ്ങിപ്പോയ കുറ്റത്തിന് വെസ്റ്റ് മീത്തിലെ നഴ്‌സിനെതിരെ വിചാരണ തുടങ്ങി

നൈറ്റ് ഡ്യൂട്ടിയില്‍ ഉറങ്ങിപ്പോയ കുറ്റത്തിന് വെസ്റ്റ് മീത്തിലെ നഴ്‌സിനെതിരെ വിചാരണ തുടങ്ങി

ബ്ലാക്ക്‌റോക്ക്(ഡബ്ലിന്‍):നഴ്‌സിംഗ് ഹോമില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ കുറ്റത്തിന് നഴ്‌സിനെതിരെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് വിചാരണ തുടങ്ങി. വെസ്റ്റ്മീത്ത് കൗണ്ടിയിലെ കാസ്റ്റില്‍പൊള്ളാര്‍ഡ് മേപ്പിള്‍ കോര്‍ട്ട് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സായ ഐലീന്‍ മേരി കീയര്‍നനെതിരെയാണ് വിചാരണ നടക്കുന്നത്. 2002 ഒക്ടോബര്‍ മുതല്‍ 2013 ജൂലൈ വരെയുള്ള കാലയളവിലാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

ചോദ്യം ചെയ്യലിനായി നഴ്‌സിംഗ് ബോര്‍ഡിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുള്ളിഗന്‍ എന്നറിയപ്പെടുന്ന കീയര്‍നന്‍ ഹാജരായിരുന്നില്ല. 

2013 മേയ് മാസത്തില്‍ സഹപ്രവര്‍ത്തകരായ പലരും കിയര്‍നനെ കുറിച്ച് അധികൃതര്‍ക്ക് അറിയിപ്പ് നല്കിയിരുന്നു. ജോലി സമയത്ത് ഉറങ്ങുന്നത് വര്‍ഷങ്ങളായി തുടരുകയാണെന്നും സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. 21 ബെഡുള്ള നഴ്‌സിംഗ് ഹോമില്‍ രോഗികളില്‍ കൂടുതലും 75, 80, 90 വയസുള്ളവരാണ്. ഇവരെ ബാത്ത് റൂമില്‍ കൊണ്ടുപോകാനോ മറ്റാവശ്യങ്ങള്‍ക്ക് സഹായിക്കാനോ മുതിരാറില്ലെന്നും നഴ്‌സിംഗ് നോട്ടില്‍ എന്‍ട്രികള്‍ നടത്താറില്ലെന്നുമാണ് ഇവര്‍ക്കെതിരെയുള്ള പരാതി. കീയര്‍നന്‍ ഉറങ്ങുന്ന സമയത്ത് ലൈറ്റ് ഇടാറില്ലെന്നും രോഗികളുടെ വസ്ത്രം മാറ്റാന്‍ സഹായിക്കാറില്ലെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആറ് രോഗികളോടും വിശദീകരണം തേടും. 

താനൊരു മികച്ച നഴ്‌സാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്നുമാണ് നഴ്‌സിംഗ് ബോര്‍ഡിനു മുമ്പാകെ കീയര്‍നന്‍ ബോധിപ്പിച്ചത്. കണ്ണിനു അസ്വസ്ഥത അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഡ്രോപ്‌സ് ഒഴിച്ചതില്‍ താന്‍ ഉറങ്ങുകയാണ് തെറ്റിദ്ധരിച്ചാണ് തനിക്കിെതിരെ കുറ്റം ആരോപിച്ചതെന്നും കീയര്‍നന്‍ പറഞ്ഞു. 

ഡ്യൂട്ടി സമയത്ത് ഉറങ്ങുന്ന നഴ്‌സിന്റെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മേപ്പിള്‍ കോര്‍ട്ടിലെ നഴ്‌സിംഗ് ഡയറക്ടര്‍ കറോലിന്‍ ഡേ പറഞ്ഞു. രണ്ടു മണിക്കൂറിനിടെ നഴ്‌സിംഗ് ഹോമിലെ ഓരോ രോഗികളും പരിശോധനയ്ക്ക് വിധേയമാകേണ്ടത് നിര്‍ബന്ധമാണെന്നും അവര്‍ വ്യക്തമാക്കി.വിചാരണ ഏതാനം ദിവസങ്ങള്‍ കൂടി തുടരും

Scroll To Top