Saturday September 23, 2017
Latest Updates

  ബ്രെക്‌സിറ്റ് :നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി അതിര്‍ത്തികളില്ലാത്ത ഐക്യം വേണമെന്ന് ലിയോ വരദ്കര്‍

  ബ്രെക്‌സിറ്റ് :നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി അതിര്‍ത്തികളില്ലാത്ത ഐക്യം വേണമെന്ന് ലിയോ വരദ്കര്‍

ഡബ്ലിന്‍ :നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി രാഷ്ട്രീയമോ സാമ്പത്തികമോ ആയ അതിര്‍ത്തികളില്ലാത്ത ഐക്യമാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബ്രിട്ടനുമായി ചേര്‍ന്ന് പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയമായ അതിര്‍ത്തി മാത്രമേ നിലവില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ഞങ്ങള്‍ക്കുള്ളു. സാമ്പത്തികാതിര്‍ത്തി 1992ല്‍ത്തന്നെ ഇല്ലാതായതാണ്.ഇനിയും ഞങ്ങള്‍ക്കത് വേണ്ട.അതിനാല്‍ അത്തരമൊരു പ്രശ്നം അയര്‍ലണ്ടിനുമുന്നിലില്ല. ഇനി ബ്രിട്ടനാണ് തീരുമാനമെടുക്കേണ്ടത്.ബ്രെസ്‌കിറ്റിലൂടെവേര്‍പിരിയാന്‍ തീരുമാനിച്ചത് അവരാണ്.

അതിര്‍ത്തി സംബന്ധിച്ച് യുക്തിസഹവും സാങ്കേതികത്തികവുമുള്ള പരിഹാരം കണ്ടെത്തേണ്ടത് അവരാണ്.അങ്ങനെ വന്നാല്‍ ബ്രിട്ടനോടൊപ്പം നമ്മളുമുണ്ടാകും. അയര്‍ലണ്ടിനെ സംബന്ധിച്ച് ദ്വീപിനുള്ളില്‍യാതോരുവിധ അതിര്‍ത്തികളും ആഗ്രഹിക്കുന്നില്ലെന്ന് വരദ്കര്‍ വ്യക്തമാക്കി.

ഈ നിലപാടില്‍ യൂണിയനിസ്റ്റുകള്‍ക്ക് ദേഷ്യമുണ്ടാക്കിയാലോ എന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെ: ‘ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ദേഷ്യം തോന്നണമെങ്കില്‍ അത് ഞങ്ങള്‍ക്കാണ്. ഞങ്ങള്‍ ബ്രിട്ടനൊപ്പം യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നു.യൂറോപ്യന്‍ യൂണിയന്റെ പരിധിയില്‍ നിന്നുകൊണ്ട് ഗുഡ്ഫ്രൈഡേ കരാര്‍ പ്രകാരം എങ്ങനെ ഒന്നിച്ചു പോകാമെന്നതിനെക്കുറിച്ച്ചര്‍ച്ചകള്‍ നടന്നുവരികയാണ്.അതിനിടെ ബ്രിട്ടനാണ് വിട്ടുപോകുന്നത്. അതിനാല്‍ സ്വാഭാവികമായും ദേഷ്യം തോന്നേണ്ടത് ഞങ്ങള്‍ക്കല്ലേ,എന്നാല്‍ ഞങ്ങള്‍ക്ക് ആരോടും ദേഷ്യമില്ല,കാരണം ദേഷ്യം ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്.

ഈ പശ്ചാത്തലത്തിലും സമാധാന ഉടമ്പടികളും വ്യാപാരബന്ധങ്ങളുമൊക്കെയായി അയര്‍ലണ്ടും ബ്രിട്ടനുമായുള്ള ബന്ധത്തിനുണ്ടായേക്കാവുന്ന ദോഷങ്ങള്‍ പരമാവധി ലഘൂകരിക്കാനാണ് ആഗ്രഹിക്കുന്നത്.ഇരു രാജ്യത്തേയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രശ്നപരിഹാരമാണ് ഉണ്ടാകേണ്ടത് ‘.പ്രധാനമന്ത്രി പറഞ്ഞു.

ഫോട്ടോ:ലിയോ വരദ്കര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഷിന്‍ ഫെയ്ന്‍ ലീഡര്‍ മിഖേയല ഓ നെയിലിനൊപ്പം

Scroll To Top