Saturday November 25, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആയിരക്കണക്കിന് നഴ്‌സുമാരുടെ ഒഴിവ്

ബെല്ഫാസ്റ്റ്: യുകെയില്‍ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ആയിരക്കണക്കിന് ഒഴിവുകള്‍. യുകെയിലെ മൂന്നില്‍ രണ്ട് ട്രസ്റ്റുകളും ഹെല്‍ത്ത് ബോര്‍ഡുകളും നേഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണ്. 2015 ഡിസംബര്‍ ഒന്നുവരെയുള്ള ഇഗ്ലണ്ടിലെ എന്‍എച്ച്എസ് പ്രകാരം വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി 23 443 നേഴ്‌സുമാരുടെ ഒഴിവുകളും 6,207 ഡോക്ടര്‍മാരുടെ ഒഴിവുകളുമാണുള്ളത്. ഈ റിജിയണിലെ 166 ട്രസ്റ്റുകളില്‍ 106 എണ്ണത്തിലും മൂന്ന് വര്‍ഷത്തിനിടെ നേഴ്‌സിങ്ങ് ഒഴിവുകളുടെ എണ്ണം വര്‍ധിച്ചു.

വിദേശത്ത് നിന്നും നേഴ്‌സിങ് മേഖലയിലെത്തുന്നവരുടെ എണ്ണത്തില്‍ 69 ശതമാനവും ഇന്ത്യക്കാരും ഫിലിപ്പീനികളുമാണ്.ഉദ്യോഗസ്ഥ നിയമനം മാനദണ്ഡങ്ങള്‍ പ്രകാരമേ നടക്കൂ എന്ന് ആരോഗ്യ വകുപ്പ് വക്താവ് പ്രതികരിച്ചു.50,000 ലധികം നേഴ്‌സുമാര്‍ ഇപ്പോള്‍ യൂ കെയില്‍ പരിശീലനത്തിലുണ്ടെന്ന് വകുപ്പിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Scroll To Top