Friday August 18, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് ഫെറി സര്‍വീസ് തുടങ്ങി

നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് ഫെറി സര്‍വീസ് തുടങ്ങി

ഡ്രോഗഡ::നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് ഫെറി സര്‍വീസ് തുടങ്ങി.ദശാബ്ദങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളുടെയും ‘ചരിത്രത്തിലേക്കുള്ള ഈ തോണി യാത്ര’ ഇന്നലെ തുടങ്ങാനായത്.

ലൂത്ത് കൗണ്ടിയെയും ഡൗണ്‍ ഹില്‍ കൗണ്ടിയെയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചത്.തെക്കു വടക്കന്‍ അതിര്‍ത്തികള്‍ തമ്മിലുള്ള ടൂറിസം-സാമ്പത്തിക ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. അഞ്ച് ദശാബ്ദങ്ങളിലേറെയായി ചര്‍ച്ചയിലുള്ളതാണ് കാര്‍ലിംഗ്ഫോര്‍ഡ് ലോഫിലെ ഈ ഫെറി.

10മില്യന്‍ യൂറോയുടെ പ്രൊജക്ടാണ് ഇത്.ലൂത്തിലെ ഗ്രീനോര്‍ തുറമുഖവും കൗണ്ടിഡൗണിലെ ഗ്രീന്‍ കാസിലിലിലെ പുതിയ ലാന്‍ഡിംഗുമായാണ് ഫെറി സര്‍വീസിനെ ബന്ധിപ്പിച്ചിരിക്കുന്നത്.

44 വാഹനങ്ങളും യാത്രക്കാരുമുള്ള ഷാനോണ്‍ കേന്ദ്രമായുള്ള കമ്പനിയാണ് ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തുന്നത്.ആദ്യ വര്‍ഷത്തില്‍ ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഈ ഫെറി സര്‍വീസ് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

Scroll To Top