Thursday November 23, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഐറിഷ് പൗരത്വം നേടാന്‍അവസരം, ബ്രെക്‌സിറ്റിന്റെ ഭാഗമായി ഐറിഷ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഭേദഗതി ചെയ്യുന്നു 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഐറിഷ് പൗരത്വം നേടാന്‍അവസരം, ബ്രെക്‌സിറ്റിന്റെ ഭാഗമായി ഐറിഷ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഭേദഗതി ചെയ്യുന്നു 

ഡബ്ലിന്‍ :നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഐറിഷ് പൗരത്വം നേടാന്‍ അവസരമൊരുക്കി പുതിയ മാറ്റത്തിനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.ഐറീഷ് നാഷണാലിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഭേദഗതിയിലൂടെയാണ് തദ്ദേശീയരല്ലാത്ത, മലയാളികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കും ഐറിഷ് പൗരനാകാനുള്ള സാഹചര്യമെത്തിയത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ബ്രിട്ടീഷുകാരും,ഐറിഷ് കാരുമല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെനറ്റര്‍ നിയാല്‍ ഒ ഡൊണ്‍ഗെയ്ലെയ്ലെ നല്‍കിയ കത്തിന് മറുപടിയായാണ് നീതിന്യായ മന്ത്രി ചാള്‍സ് ഫ്ളാ നഗണ്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ അനുകൂല നിലപാട് വ്യക്തമാക്കിയത്.

2005 ജനുവരി ഒന്നിനു മുമ്പ് വരെ ഐറിഷ് ദ്വീപില്‍(നോര്‍ത്ത് ഉള്‍പ്പെടെ) പിറക്കുന്ന ഏതൊരാള്‍ക്കും ഐറീഷ് പൗരത്വം ലഭിച്ചിരുന്നു.എന്നാല്‍ ഇതു സംബന്ധിച്ചു നടന്ന റഫറണ്ടത്തെ തുടര്‍ന്ന് പൗരത്വ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി 1956ലെ ഐറീഷ് നാഷണാലിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആക്ട് 2004ലെ ആക്ടായി മാറ്റി ഭേദഗതിചെയ്തു.

ഇത് പ്രകാരം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച കുട്ടികളുടെ ഇന്ത്യാക്കാരുള്‍പ്പെടെയുള്ള വിദേശ മാതാപിതാക്കള്‍ കുട്ടിയുടെ ജനനത്തിന് മുമ്പ് മൂന്ന് വര്‍ഷങ്ങളിലെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്നവരായാലെ കുട്ടിയ്ക്ക് ഐറിഷ് പൗരത്വം ലഭിക്കുകയുള്ളു എന്നാക്കി മാറ്റിയിരുന്നു.

ഇപ്പോഴാകട്ടെ ,മൂന്നു വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമപരമായി സ്ഥിരതാമസമാക്കിയവരുടെ കുഞ്ഞുങ്ങള്‍ക്കു മാത്രമേ പൗരത്വം നല്‍കൂ എന്ന പഴയ നിയമം മാറുന്നതിനൊപ്പം മൂന്നു വര്‍ഷമായിയെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ അധികാര പരിധിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കും,അവിടെ നിയമപരമായി താമസിക്കുന്നവരായ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഐറീഷ് പൗരത്വത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് മന്ത്രി ചാള്‍സ് ഫ്‌ലാനഗനും,ജസ്റ്റിസ് മന്ത്രാലയവും വ്യക്തമാക്കുന്നത്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച കുട്ടികളുള്ളവരാണ് ഇന്ത്യാക്കാരില്‍ വളരെയേറെ പേരെന്നതിനാല്‍ ഈ നിയമം ഉപയോഗിച്ച് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കഴിയും.

അതോടൊപ്പം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചവര്‍ക്കും,അവരുടെ പങ്കാളികള്‍ക്കും ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ പുതിയ സാഹചര്യത്തില്‍ അവസരമുണ്ടാകുമെന്നാണ് ജസ്റ്റീസ് വകുപ്പധികൃതര്‍ വ്യക്തമാക്കുന്നത്.

ചുരുക്കത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികളില്‍ കൂടുതല്‍ പേരും,പുതിയ ആക്ട് ഭേദഗതി അനുസരിച്ച് ഐറിഷ് പൗരത്വത്തിന് അര്‍ഹതയുള്ള ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് എന്നതാണ് പ്രത്യേകത.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ഐറീഷ് പൗരത്വം സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിട്ടുണ്ടെന്ന് നീതി ന്യായ മന്ത്രി ചാര്‍ളി ഫ്ളാനഗണ്‍ കത്തില്‍ പറഞ്ഞു.ബ്രക്സിറ്റിന്റെ ഭാഗമായ ആര്‍ട്ടിക്കിള്‍ 50 ചര്‍ച്ചകളില്‍ ഇത്തരം റസിഡന്‍ഷ്യല്‍ പ്രശ്നങ്ങളും അവരുടെ അവകാശങ്ങളുമെല്ലാം തീര്‍ച്ചയായും പരിഗണിക്കപ്പെടും.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ യുകെ പൗരന്മാരെക്കുറിച്ചും യുകെയിലുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ സംബന്ധിച്ചുമെല്ലാം ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകും.അതിനാല്‍ 2005 ന് മുമ്പുണ്ടായിരുന്ന ഗുഡ്ഫ്രൈഡേ ഉടമ്പടിപ്രകാരമുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി തന്നെ നോര്‍ത്തേണ്‍ ആളുകള്‍ക്ക് അവരുടെ ഐറിഷ് പൗരത്വത്തിനു അപേക്ഷിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top