Friday January 20, 2017
Latest Updates

എന്‍ എച്ച് എസ്, യൂ കെയിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും നഴ്‌സുമാരെ തേടുന്നു,നവംബര്‍ 10 മുതല്‍ റിക്രൂട്ട്‌മെന്റ് 

എന്‍ എച്ച് എസ്, യൂ കെയിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും നഴ്‌സുമാരെ തേടുന്നു,നവംബര്‍ 10 മുതല്‍ റിക്രൂട്ട്‌മെന്റ് 

ഡബ്ലിന്‍: യുകെയിലെ എന്‍.എച്ച്.എസ് അയര്‍ലണ്ടില്‍ നിന്ന് നഴ്‌സുമാരെ തേടുന്നു.എന്‍.എച്ച്.എസിന് കീഴിലുള്ള കോള്‍ച്ചെസ്റ്റര്‍ ഹോസ്പ്പിറ്റല്‍ യൂണിവേഴ്‌സിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റാണ് അയര്‍ലണ്ടില്‍ നിന്നും നഴ്‌സുമാരെ തേടുന്നത്.കോള്‍ച്ചെസ്റ്റര്‍ ഹോസ്പ്പിറ്റലിലെ നൂറോളം വേക്കന്‍സികളില്‍ അയര്‍ലണ്ടില്‍ നിന്നുള്ള നഴ്‌സുമാരെ നിയമിക്കും. എമര്‍ജന്‍സി മെഡിസിന്‍, പ്രായമായവരെ പരിചരിക്കുന്നവിഭാഗം, ജനറല്‍ മെഡിക്കല്‍ സര്‍വീസ് എന്നീ വിഭാഗങ്ങളിലേക്കാണ് എന്‍.എച്ച്.എസ്അയര്‍ലണ്ടില്‍ നിന്നുള്ള നഴ്‌സുമാരെ നിയമിക്കുന്നത്.

ഐറിഷ് നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ മികവും അവരുടെ അനുഭവസമ്പത്തും പരിഗണിച്ചാണ് അയര്‍ലണ്ടില്‍ നിന്ന് നഴ്‌സുമാരെ നിയമിക്കുന്നതെന്ന്ആശുപത്രി പ്രതിനിധി കരോള്‍ ബ്രോഡ്ബാങ്ക് പറഞ്ഞു. ഐറിഷ് നഴ്‌സുമാര്‍ ഉന്നതവിദ്യാഭ്യാസം നേടിയവരും നല്ല സേവന മനോഭാവമുള്ളവരുമാണെന്നും കരോള്‍കൂട്ടിച്ചേര്‍ത്തു.

ഈ മാസം 10 മുതല്‍ അയര്‍ലണ്ടില്‍ എന്‍.എച്ച്.എസ് റിക്രൂട്ട്‌മെന്റ് റാലി നടത്തും. ഗാല്‍വെ, കോര്‍ക്ക്, ലിമെറിക്ക് എന്നിവടങ്ങളിലാണ് റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ ചെലവും ഇടക്കാല താമസ സൌകര്യവും എന്‍.എച്ച്.എസ് വഹിക്കും.

അതേസമയം അവസരങ്ങളുടെ അഭാവം മൂലമാണ് ഐറിഷ് നഴ്‌സുമാര്‍ പുറത്തേക്ക് പോകുന്നതെന്ന് ഐറിഷ് നഴ്‌സുമാരുടെ സംഘടന കുറ്റപ്പെടുത്തി. ഐറിഷ് നഴ്‌സുമാരുടെ പുറത്തേക്കുള്ള ഒഴുക്ക് മൂലം അയര്‍ലണ്ടില്‍ 12,000 ഐറിഷ് ഇതര നഴ്‌സുമാരെ നിയമിക്കേണ്ടി വന്നതായും സംഘടന കുറ്റപ്പെടുത്തി.

Scroll To Top