Sunday December 04, 2016
Latest Updates

നഴ്‌സുമാര്‍ കൂട്ടത്തോടെ ബ്രിട്ടണ്‍ വിടുന്നു,യൂ കെ യില്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാവുന്നു 

നഴ്‌സുമാര്‍ കൂട്ടത്തോടെ ബ്രിട്ടണ്‍ വിടുന്നു,യൂ കെ യില്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാവുന്നു 

ലണ്ടന്‍:ബ്രിട്ടണില്‍ നിന്നും ഫിലിപ്പിനോ നഴ്‌സ്മാരടക്കം ആയിരക്കണക്കിന് നഴ്‌സുമാര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍.ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത വേഗത്തില്‍ നഴ്‌സുമാരുടെ ദൗര്‍ലഭ്യം കൊണ്ട് ബ്രിട്ടനിലെ ആരോഗ്യ മേഖല താറുമാറാവുമെന്ന് മാധ്യമങ്ങള്‍ സര്‍ക്കാരിന് മുന്നറിയിപ്പും നല്കുന്നുണ്ട്.

അമേരിക്കയിലേയ്ക്കും,അയര്‍ലണ്ടിലേയ്ക്കും,ആസ്‌ട്രേലിയയിലേയ്ക്കും പോലും ബ്രിട്ടിഷ് നഴ്‌സുമാര്‍ പോകുന്നതിനു കാരണം ഉയര്‍ന്ന ശമ്പളവും,മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളുമാണെന്ന് ഡൈലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.യൂ കെ യിലെയ്ക്ക് വരാന്‍ നിശ്ചയിച്ചിരുന്ന നഴ്‌സുമാര്‍ പോലും മറ്റു രാജ്യങ്ങള്‍ തേടി പോവുകയാണ്. 

കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടണില്‍ എത്തിയ നഴ്‌സുമാരാണ് കുടിയേറ്റത്തിന് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത്.40,000 ത്തില്‍ അധികം നഴ്‌സുമാരാണ് ഇക്കാലയളവില്‍ യൂ,കെ യില്‍ എത്തിയത്,സെന്‍ട്രല്‍ ലണ്ടനില്‍ ജോലി ചെയ്യുന്നവരില്‍ മൂന്നിലൊന്നു പേരും വിദേശ നഴ്‌സുമാരാണ്.കഴിഞ്ഞ വര്‍ഷം മാത്രം 12,000 പുതിയ എന്‍ എം സി രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ടെങ്കിലും ഇതില്‍ ബഹു ഭൂരിപക്ഷവും ബ്രിട്ടണില്‍ ജോലിക്കെത്താന്‍ ഇടയില്ലെന്നാണ് എന്‍ എച്ച് എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് 

ബ്രിട്ടണ്‍ താത്കാലിക ഇടത്താവളമാക്കി യൂറോപ്പില്‍ എത്തിയ ശേഷം എക്‌സ്പീരിയന്‍സിന്റെ പിന്‍ബലത്തില്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് നഴ്‌സുമാര്‍ പതിവാക്കിയിരിക്കുകയാണെന്ന് ഒട്ടേറെ മാനേജ് മെന്റ് ട്രസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

അഡാപ്‌റ്റേഷന്‍ ക്രമങ്ങള്‍ ലഘുകരിച്ചെങ്കിലും ആവശ്യത്തിനു നഴ്‌സുമാരെ ലഭിക്കാതെ വരുന്നത് അധികൃതരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.നിലവിലുള്ള സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ മനോഭാവങ്ങളും കുറഞ്ഞ ശമ്പളമുള്ള നഴ്‌സുമാരെ ബ്രിട്ടണ്‍ വിടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നു മാധ്യമങ്ങള്‍ പറയുന്നു.

Scroll To Top