Thursday July 20, 2017
Latest Updates

എന്‍.എച്ച് .എസ് സൈബര്‍ ആക്രമണം:എച്ച് എസ് ഇ യും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി:പുറം ലോകവുമായി ബന്ധപ്പെടുന്ന ഡിവൈസുകള്‍ ഒഴിവാക്കാന്‍ അതീവജാഗ്രതാ നിര്‍ദേശം

എന്‍.എച്ച് .എസ് സൈബര്‍ ആക്രമണം:എച്ച് എസ് ഇ യും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി:പുറം ലോകവുമായി ബന്ധപ്പെടുന്ന ഡിവൈസുകള്‍ ഒഴിവാക്കാന്‍ അതീവജാഗ്രതാ നിര്‍ദേശം

ഡബ്ലിന്‍ : എന്‍.എച്.എസ് സൈബര്‍ അറ്റാക്കിന്റെ പശ്ചാത്തലത്തില്‍ എച്ച് .എസ്.ഇ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കി.എച്ച് .എസ്.ഇ ഉന്നത തല യോഗവും ചേര്‍ന്ന് ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചചെയ്തു.ഇംഗ്ലണ്ട്,സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളിലെ 16 ആരോഗ്യ സംഘടനകളുടെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ അപ്പാടെ തകരാറിലാക്കിയ വൈറസ് ആക്രമണം എന്‍.എച്ച്.എസിനെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.സ്ഫാനീഷ് ടെലികോം അതികായന്‍ ടെലിഫോണിക്കയെയും അമേരിക്കന്‍ കമ്പനിയായ ഫെഡ് എക്സിനെയും വൈറസുകള്‍ ആക്രമണം അവതാളത്തിലാക്കി.

ഹാക്കിങിനെ മുഖ്യ സംഭവമായാണ് കാണുന്നതെന്ന് വ്യക്തമാക്കിയ എച്ച്.എസ്.ഇ,ഇത്തരം ആക്രമണങ്ങളെ തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും അറിയിച്ചു.

ഇന്നലെ ചേര്‍ന്ന എച്ച് .എസ്.ഇ യോഗം സുരക്ഷ മുന്‍നിര്‍ത്തി പുറം ലോകവുമായി ബന്ധപ്പെടുന്ന കംപ്യൂട്ടര്‍ ബന്ധങ്ങളും നീക്കം ചെയ്യാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.ആരോഗ്യ സമ്പ്രദായത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാന്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

എന്‍.എച്ച് .എസിനു കീഴിലെ ആശുപത്രികളുടേതടക്കമുള്ള 16 സംഘടനകളെയാണ് ഹാക്കര്‍മാര്‍ ആക്രമിച്ചത്.’ഇത് എന്‍എച്ച് എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നു കരുതുന്നില്ല, ഇന്റര്‍നാഷണല്‍ ആക്രമണമാണ്,ഒട്ടേറെ രാജ്യങ്ങളേയും സംങടനകളേയും തകര്‍ക്കുന്നതു ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ‘ ബ്രിട്ടീഷ് പ്രധാനമമന്ത്രി തേരേസ മേ പറഞ്ഞു.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും നാഷണല്‍ ക്രൈം ഏജന്‍സിയും യുകെ സംഭവങ്ങളെ സശ്രദ്ധം വീക്ഷിക്കുകയാണ്.’നിങ്ങളുടെ ഫയലുകളെ രഹസ്യകോഡുകളാക്കിയിരിക്കുന്നു’. എന്ന സന്ദേശങ്ങളാണ് എന്‍എച്ച് .എസ്. കംപ്യൂട്ടറുകളുടെ സ്‌ക്രീനുകളില്‍ തെളിഞ്ഞത്.’300 ഡോളര്‍ ബിറ്റ്കോയിന്‍ നല്‍കണം.മൂന്നു ദിവസത്തിനുള്ളില്‍ അത് നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാകും.പണം ലഭിച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനകം ഫയലുകളെല്ലാം ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പും കാണുന്നുണ്ട്.

Scroll To Top