Wednesday November 22, 2017
Latest Updates

നാല് കളികളില്‍നിന്ന് സസ്‌പെന്‍ഷന്‍; നെയ്മര്‍ക്ക് കോപ്പാ അമേരിക്കയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

നാല് കളികളില്‍നിന്ന് സസ്‌പെന്‍ഷന്‍; നെയ്മര്‍ക്ക് കോപ്പാ അമേരിക്കയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

ബ്രസീല്‍ നായകന്‍ നെയ്മര്‍ക്ക് കോപ്പാ അമേരിക്കയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ നെയ്മര്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു മത്സര വിലക്ക് നാലെണ്ണമാക്കി വര്‍ദ്ധിപ്പിച്ചതോടെയാണ് നെയ്മര്‍ക്ക് കോപ്പാ അമേരിക്ക നഷ്ടമാകുന്നത്.

കൊളംബിയന്‍ താരവുമായി നെയ്മര്‍ നടത്തിയ വാഗ്വാദത്തെ തുടര്‍ന്നാണ് നെയ്മര്‍ക്ക് റെഫറി റെഡ് കാര്‍ഡ് നല്‍കിയതും പിന്നീട് മത്സരങ്ങളില്‍നിന്ന് വിലക്കിയതും.

കൊളംബിയന്‍ ഡിഫന്‍ഡര്‍ പാബ്‌ളോ അര്‍മെറോയുടെ മുഖത്ത് പന്ത് അടിച്ചു കൊള്ളിച്ചതാണ് നെയ്മര്‍ക്ക് ശിക്ഷ നല്‍കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മത്സരം അവസാനിപ്പിക്കുന്നതിനുള്ള ഫൈനല്‍ വിസില്‍ മുഴങ്ങി കഴിഞ്ഞപ്പോഴായിരുന്നു നെയ്മര്‍ പന്ത് അടിച്ച് അര്‍മെറോയുടെ മുഖത്ത് കൊള്ളിച്ച്. ഇതേ തുടര്‍ന്നുള്ള വാക്കേറ്റമാണ് ഉന്തിലും തള്ളിലും അവസാനിച്ചത്.

Scroll To Top