Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ യെല്ലോ അലേര്‍ട്ട്,മഞ്ഞു വീഴ്ച്ച ശക്തമാകുന്നു

അയര്‍ലണ്ടില്‍ യെല്ലോ അലേര്‍ട്ട്,മഞ്ഞു വീഴ്ച്ച ശക്തമാകുന്നു

ഡബ്ലിന്‍:  ഇന്ന് മുതല്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.രാജ്യത്ത് ഉടനീളം യെല്ലോ കാറ്റഗറി മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കൊണാക്റ്റ്, മൊണാഗന്‍, കാവന്‍, ഡോനെഗല്‍, ലോങ്ങ്‌ഫോര്‍ഡ്, വെസ്റ്റ്മീത്ത്,ലീട്രിം,ലൌത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മഞ്ഞു പെയ്യാന്‍ തുടങ്ങിയിട്ടുള്ളതായി മെറ്റ് എറാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ (ശനി )വൈകിട്ട് 3 മണി വരെ വരെ യെല്ലോ കാറ്റഗറി മുന്നറിയിപ്പ് നിലവിലുണ്ട്. 

മണ്‍സ്റ്റര്‍ , കൊണാക്റ്റ്, ലെനിസ്റ്റര്‍ എന്നിവടങ്ങളില്‍ ഇടിയോടും മിന്നലോടും കൂടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച്ച് വൈകുന്നേരത്തോടെയെ മഞ്ഞു വീഴ്ച കുറയാന്‍ സാധ്യതയുള്ളൂ. 

2 മുതല്‍ മൈനസ് 7 ഡിഗ്രി വരെയായിരിക്കും ഈ ദിവസങ്ങളിലെ താപനില.എല്ലാ ദിവസങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും മെറ്റ് എറാന്‍ പ്രവചിക്കുന്നു. ഞായറാഴ്ച്ച താപനില 3 മുതല്‍ 5 ഡിഗ്രി വരെയായിരിക്കും. അന്ന് തണുപ്പും നേരിയ തോതില്‍ കാറ്റും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. തിങ്കളാഴ്ച മൈനസ് 6 ഡിഗ്രി വരെ താപനില താഴാന്‍ സാധ്യതയുണ്ട്

Scroll To Top