Saturday January 20, 2018
Latest Updates

ഫ്രാന്‍സീസ് പാപ്പയുടെ ക്ഷണം കിട്ടി,മാതാ അമൃതാനന്ദമയി റോമിലേയ്ക്ക് 

ഫ്രാന്‍സീസ് പാപ്പയുടെ ക്ഷണം കിട്ടി,മാതാ അമൃതാനന്ദമയി റോമിലേയ്ക്ക് 

ഡബ്ലിന്‍:ലോകാരാധ്യനായ ഫ്രാന്‍സീസ് മാര്‍പാപ്പയെ കാണാന്‍ ഭാരതീയ ആധ്യാത്മിക ലോകത്തെ ആയിരങ്ങളുടെ ആരാധാനപാത്രമായ മാതാ അമൃതാനന്ദമയി വത്തിക്കാനിലേയ്ക്ക്.മാര്‍പാപ്പയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് മാതാ അമൃതാനന്ദമയി വത്തിക്കാനിലേയ്ക്ക് പോകുന്നത്.ഡിസംബര്‍ 2 നാണ് റോമില്‍ നിര്‍ണ്ണായകമായ കൂടിക്കാഴ്ച്ച.

ലോകമത നേതാക്കളെ അതിഥിയായി ക്ഷണിക്കുക വത്തിക്കാന്റെ പതിവാണ്.ഇത്തരത്തില്‍ ഒരു സന്ദര്‍ശനത്തിലുപരിയാണ് ഈ കൂടികാഴ്ച്ചയെന്നാണ് കരുതുന്നതെന്ന് മാതാ അമൃതാനന്ദമയി ‘ഐറിഷ് മലയാളിയ്ക്ക് ‘ഡബ്ലിനില്‍ വെച്ച് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.’എന്തൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്നതിന്റെ സൂചനകള്‍ പാപ്പ തന്നിട്ടുണ്ട്.അത് സമയമാവുമ്പോള്‍ വത്തിക്കാന്‍ അധികാരികള്‍ തന്നെ വ്യക്തമാക്കും.മാതാ അമൃതാനന്ദമയി പറഞ്ഞു.’എന്നെ മാത്രമല്ല ക്ഷണിച്ചിരിക്കുന്നത് യഹൂദമതത്തിന്റെയും ബുദ്ധ മതത്തിന്റെയും പ്രമുഖരും ഉണ്ടാകുമെന്ന് പോപ്പ് അറിയിച്ചിരുന്നു’.

ഇപ്പോള്‍ ഇറ്റലിയിലെ മിലാനിലുള്ള മാതാ അമൃതാനന്ദമയി യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെ സന്ദര്‍ശനത്തിനും ശേഷമാണ് റോമിലേയ്ക്ക് യാത്ര തിരിക്കുക.
റെജി സി ജേക്കബ്

Scroll To Top