Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് ഇന്ന് മുതല്‍ ഈവ കൊടുങ്കാറ്റ് വരുന്നു, ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തി ആഞ്ഞടിക്കുമെന്ന് പ്രവചനം 

അയര്‍ലണ്ടിലേയ്ക്ക് ഇന്ന് മുതല്‍ ഈവ കൊടുങ്കാറ്റ് വരുന്നു, ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തി ആഞ്ഞടിക്കുമെന്ന് പ്രവചനം 

ഡബ്ലിന്‍:ക്രിസ്മസ് ആഘോഷം തല്ലി കെടുത്താന്‍ ഒരു കൊടുങ്കാറ്റു കൂടി അയര്‍ലണ്ടില്‍ ആഞ്ഞടിക്കുമെന്ന് മെറ്റ് എറാന്‍.നേരത്തെ പ്രവചിച്ചിരുന്ന പ്രസന്നമായ കാലാവസ്ഥയെ പോലും മാറ്റിമറിയ്ക്കാന്‍ ഉതകും വിധമാവും അയര്‍ലണ്ടിന്റെ പടിഞ്ഞാറ്, തെക്ക്പടിഞ്ഞാറ് മേഖലയില്‍ ഇന്ന് മുതല്‍ ഈവ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇന്ന് ഉച്ചമുതല്‍ രാത്രി വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഡൊണേഗല്‍,ഗോള്‍വേ,മേയോ,സ്ലൈഗോ, ക്ലെയര്‍ എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് വിന്‍ഡ് മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്. 

ഇന്നു വൈകുന്നേരം നാലിനും രാത്രി ഒമ്പതിനുമിടയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വീശും. ലെയ്ന്‍സ്റ്റര്‍, കാവന്‍, മോണഗാന്‍, ലെയ്ട്രിം, റോസ്‌കോമണ്‍, കോര്‍ക്ക്, കെറി, ലിമെറിക്ക് എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്. 

ഉച്ചയ്ക്ക് ഒരു മണി മുതല്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വീശും. മുന്നറിയിപ്പിനെ തുടര്‍ന്ന് വെസ്റ്റ്മീത്ത് കൗണ്ടിയില്‍ വെള്ളപ്പൊക്കത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ക്രിസ്മസ് ആഘോഷദിനങ്ങളില്‍ യാത്രകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലിമെറിക്ക് സിറ്റി കൗണ്‍സില്‍ അറിയിച്ചു. കനത്ത മഴയും വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാനിടയുണ്ട്. വെള്ളപ്പൊക്കത്തെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ www.flooding.ie എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.




Scroll To Top