Sunday December 04, 2016
Latest Updates

ഡോ:മാത്യുസ് മാര്‍ തീമോത്തിയോസ് തിരുമേനി നാളെ സ്ലൈഗോ എക്യൂമിനിക്കല്‍ ഇടവക സന്ദര്‍ശിക്കും

ഡോ:മാത്യുസ് മാര്‍ തീമോത്തിയോസ് തിരുമേനി നാളെ സ്ലൈഗോ എക്യൂമിനിക്കല്‍ ഇടവക സന്ദര്‍ശിക്കും

സ്ലൈഗോ:മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ,യൂറോപ്പ്,ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ:മാത്യുസ് മാര്‍ തീമോത്തിയോസ് തിരുമേനി സ്ലൈഗോയിലെ സെന്റ് തോമസ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ ഇടവക സന്ദര്‍ശിക്കുന്നു. ജൂണ്‍ 17ന്(നാളെ)വൈകിട്ട് 4 മുതല്‍ 7 വരെ സ്ലൈഗോ ടെന്നീസ് ക്ലബില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.
എല്ലാ വിശ്വാസികളെയും ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാസംഗമത്തില്‍  പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി പള്ളി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി വിവിധ സഭാവിഭാഗങ്ങളിലെ വിശ്വാസികള്‍ക്ക് സെന്റ് തോമസ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ ഇടവക ആത്മീയ പരിപോഷണം നല്‍കി വരുന്നു.ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായില്‍,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവരാണ് എക്യൂമിനിക്കല്‍ ഇടവകയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെറിന്‍സ് ജോസ്-0876613500
അബി മറിയം–0894873366
അജി പോള്‍-0877660973

Scroll To Top