Saturday December 10, 2016
Latest Updates

സവിതയുടെ മരണം:ഡോക്റ്റര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തല്‍,ശിക്ഷണ നടപടി ആവശ്യമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

സവിതയുടെ മരണം:ഡോക്റ്റര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തല്‍,ശിക്ഷണ നടപടി ആവശ്യമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

ഗോള്‍വേ :ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയായ സവിതാ ഹാലപ്പനവര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോ. കാതറീന്‍ അസ്റ്റ്ബറി കുറ്റക്കാരിയല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍. മെഡിക്കല്‍ കൗണ്‍സില്‍ നിയമിച്ച സ്വതന്ത്ര്യ കണ്‍സല്‍റ്റന്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അസ്റ്റ്ബറിക്കെതിരെ നടപടിക്ക് സാധ്യതയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.getmediafile

2012ല്‍ നടന്ന സംഭവത്തെ തുടര്‍ന്ന് മുന്‍ ഗാല്‍വെ മേയര്‍ പഡ്‌റെയിദ് കോണ്‍ലിയാണ് ഡോക്ടറുടെ നിരുത്തരവാദിത്ത പെരുമാറ്റം ഒരു സ്ത്രീയുടെ ജീവന്‍കളഞ്ഞുവെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. നേരത്തെ പുറത്തുവന്ന എച്ച്എസ്ഇ റിപ്പോര്‍ട്ടിലും ഹിക്വ റിപ്പോര്‍ട്ടിലും ഡോക്ടറുടെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടുണ്ടെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
കൗണ്‍സിലില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ മുമ്പ് തീരുമാനിച്ചതെന്ന് കോണ്‍ലി പറഞ്ഞു.

17 ആഴ്ച്ച ഗര്‍ഭിണിയായ അവസ്ഥയിലായിരുന്നു സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 31 വയസ്സു പ്രായമുണ്ടായിരുന്ന അവര്‍ ഡെന്റിസ്റ്റായിരുന്നു. ഭ്രൂണത്തിന് അപ്പോഴും പ്പോഴും ഹൃദയമിടിപ്പുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കില്ലെന്ന ആശുപത്രി അധികൃതരുടെ കടുംപിടുത്തമാണ് സവിതയുടെ മരണത്തിലേക്ക് വഴിവെച്ചത്. രാജ്യത്തിനകത്ത് വലിയ ചര്‍ച്ചകള്‍ക്കും നിയമം പൊളിച്ചെഴുതുന്നതിലേക്കും വഴിവെച്ച സംഭവമായിരുന്നു സവിതയുടെ മരണം.

സവിതയുടെ മരണത്തില്‍ കുറ്റക്കാരായ ആളുകളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനവര്‍ നല്‍കിയ കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.


Scroll To Top