Monday January 16, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ട് വിട്ടുനല്‍കാനാവശ്യപ്പെട്ട് രാജ്ഞിക്ക് വിദ്യാര്‍ത്ഥിയുടെ കത്ത്

നോര്‍ത്തേണ്‍ അയര്‍ലണ്ട് വിട്ടുനല്‍കാനാവശ്യപ്പെട്ട് രാജ്ഞിക്ക് വിദ്യാര്‍ത്ഥിയുടെ കത്ത്

ഡബ്ലിന്‍:നോര്‍ത്തേണ്‍ അയര്‍ലണ്ട്, അയര്‍ലണ്ട് റിപ്പബ്ലിക്കിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ബ്രിട്ടിഷ് രാജ്ഞിക്ക് കത്തയച്ചു. കത്തിന് രാജ്ഞിയുടെ മറുപടിയും ലഭിച്ചു.

പോര്‍ട്ട്മര്‍ണോക്കിലെ സെന്റ് ഹെലന്‍ സീനിയര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റീസ് കില്‍ബ്രൈഡ് (12) ആണ് 1916 റൈസിങ്ങിനെപ്പറ്റി പഠിച്ചപ്പോള്‍ രാജ്ഞിക്ക് ഈ ആവശ്യവുമായി കത്തെഴുതണമെന്ന് തോന്നിയത്. അയര്‍ലണ്ട് റിപ്പബ്ലിക്കിന് 1916 റൈസിങ്ങിനെത്തുടര്‍ന്ന് ആറു സംസ്ഥാനങ്ങള്‍ മാത്രമാണ് വിട്ടു നല്‍കിയതെന്നും, ബാക്കിയുള്ളവ കൂടി വിട്ടുകിട്ടണമെന്നു തോന്നിയതിനാലാണ് കത്തെഴുതിയതെന്നുമാണ് റീസ് പറയുന്നത്.

അമ്മയുടെ സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കത്ത് പോസ്റ്റ് ചെയ്തത്. മറുപടി ലഭിച്ചത് ഈ ആഴ്ചയും.

രാജ്ഞിക്കു വേണ്ടി മറുപടിയെഴുതിയത് ഡെപ്യൂട്ടി കറസ്‌പോണ്ടന്‍സ് കോര്‍ഡിനേറ്റര്‍ ജെന്നീ വൈന്‍ ആയിരുന്നു. കത്ത് അയച്ചതിനു നന്ദി പറഞ്ഞുകൊണ്ടാണ് മറുപടിയുടെ തുടക്കം.റീസ് ആവശ്യപ്പെട്ട കാര്യം രാജ്ഞിക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും, രാജ്യത്തിനെ ഭരണഘടനയുമായി ബന്ധപ്പെട്ടാണ് അതിരിക്കുന്നതെന്നുമായിരുന്നു മറുപടി.

കത്തിനോടൊപ്പം അയച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും രാജ്ഞി റീസിന് നന്ദി അറിയിക്കുകയും ചെയ്തു.

Scroll To Top