Monday December 05, 2016
Latest Updates

കാവനിലെ 95 വയസുകാരായ ഇരട്ട സഹോദരിമാര്‍ക്ക് അന്ത്യവിശ്രമവും ഒരുമിച്ച് …

കാവനിലെ 95 വയസുകാരായ ഇരട്ട സഹോദരിമാര്‍ക്ക് അന്ത്യവിശ്രമവും ഒരുമിച്ച് …

കാവന്‍:ഒരുമിച്ച് ഭൂമിയിലെത്തി, ഒന്നിച്ചു ജീവത യാത്ര താണ്ടിയ ഐറിഷ് സഹോദരിമാര്‍ മടക്കയാത്രയിലും ഒന്നിച്ചു. അയര്‍ലണ്ടിലെ ഏറ്റവും പ്രായം ചെന്ന ഇരട്ട സഹോദരിമാരാണ് രണ്ട് ദിവസത്തെ ഇടവേളയില്‍ മരിച്ചത്. കാവനില്‍ നിന്നുള്ള ഈ സഹോദരിമാര്‍ക്ക് 95 വയസ്സ് ആയിരുന്നു. ഇരട്ടകളില്‍ ഒരാളായ ഷീലാ കിയോഗന്‍ വെള്ളിയാഴ്ച രാവിലെ മരിച്ചു. ഇരട്ട സഹോദരിയായ കാതലീനും ഞായറാഴ്ച വൈകുന്നേരത്തോടെ ലോകത്തോട് വിട പറഞ്ഞു.twins
ഷീലാ കിയോഗന്റെ വിയോഗ വാര്‍ത്ത കാതലീനെ അറിയിച്ചിരുന്നില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനില്‍ നഴ്‌സുമാരായിരുന്നു രണ്ട് പേരും. മരണത്തെ മുഖാമുഖം കണ്ട പല സന്ദര്‍ഭങ്ങളെയും ഈ സഹോദരിമാര്‍ ഒരുമിച്ചാണ് താണ്ടിയത്. ബോംബ് ആക്രമണങ്ങളും യുദ്ധകാലത്ത് രോഗികളെ പരിചരിച്ചപ്പോള്‍ കിട്ടിയ ക്ഷയരോഗവുമൊക്കെ ഇവരെ പിരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒന്നിച്ച് ജീവിത യാത്ര തുടര്‍ന്നു. 

രണ്ട് പേരും അവിവാഹിതരായിരുന്നതിനാലാണ് രണ്ട് കുടുംബങ്ങളിലേക്ക് പിരിയേണ്ടി വരാതിരുന്നത്. തിങ്ങളാഴ്ച മുതല്‍ കാസില്‍ റാഹന്‍ സെമിത്തേരിയിലെ മണ്ണില്‍ അവര്‍ ഒരുമിച്ച് ഉറങ്ങും.

Scroll To Top