Saturday December 03, 2016
Latest Updates

സ്‌കോഡ ഒക്ടേവിയ ഇനി 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനില്‍ ലഭിക്കും; വില 22880 യൂറോ

സ്‌കോഡ ഒക്ടേവിയ ഇനി 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനില്‍ ലഭിക്കും; വില 22880 യൂറോ

സ്‌കോഡയുടെ പ്രശസ്ത മോഡല്‍ ഒക്ടേവിയ ഇനി 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനിലും ലഭിക്കും. യൂറോപ്യന്‍യൂണിയിലെ കര്‍ശന നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് പുതിയ മോഡലുകളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നഎഞ്ചിനുകള്‍ ലഭ്യമാക്കാന്‍ കാര്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്.

മുമ്പ് 1.2 ലിറ്റര്‍ ആയിരുന്ന എഞ്ചിന്‍ ടിഎസ്‌ഐ സാങ്കേതിക വിദ്യയോടെ 1.0 ലിറ്ററിലും ഇറക്കുകയാണ് സ്‌കോഡചെയ്യുന്നത്. എന്നാല്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 110 ബിഎച്ച്പി പവര്‍ ആയിരുന്നു നല്‍കിയിരുന്നതെങ്കില്‍ 1.0 ലിറ്ററിന്റെപുതിയ എഞ്ചിന്‍ 115 ബിഎച്ച്പി പവറാണ് നല്‍കുക. ഇതിനു പുറമെ പവര്‍ ഔട്ട്പുട്ട് (+5%), ആക്‌സിലറേഷന്‍ ടൈം (0ല്‍നിന്നും 100ലെത്താന്‍ മുമ്പുള്ളതിനേക്കാള്‍ 3% സമയം കുറച്ചു മതി), ഇന്ധനക്ഷമത (7% ഇന്ധനം കുറച്ചുമതി), ഉയര്‍ന്നസ്പീഡ് (1.5% അധികം) എന്നിവയിലും മുന്‍ മോഡലിനേക്കാള്‍ ഒരുപടി മേലെയാണ് പുതിയ ഒക്ടേവിയ.

ഐറിഷ് ഉപഭോക്താക്കള്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ആധുനികവും കാര്യക്ഷമവുമായ ഫീച്ചറുകളോടെ പുതിയ എഞ്ചിന്‍ പുറത്തിറക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സ്‌കോഡ അയര്‍ലണ്ട് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കാത്തല്‍ കീലെ പറഞ്ഞു. 20 വര്‍ഷം മുമ്പാണ് ഒക്ടേവിയയുടെ ആദ്യ മോഡല്‍ പുറത്തിറക്കിയത്.

പുതിയ ഒക്ടേവിയയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ കാര്‍ വിപണിയിലെത്തും. പ്രാരംഭ വില 22,880 യൂറോ.

Scroll To Top