Friday December 09, 2016
Latest Updates

ഇന്ത്യന്‍ വിമാനങ്ങള്‍ തട്ടിയെടുത്ത് വിലപേശി ഭീകരരെ മോചിപ്പിക്കാന്‍ ലഷ്‌കറെ തയിബയുടെ പദ്ധതിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ 

ഇന്ത്യന്‍ വിമാനങ്ങള്‍ തട്ടിയെടുത്ത് വിലപേശി ഭീകരരെ മോചിപ്പിക്കാന്‍ ലഷ്‌കറെ തയിബയുടെ പദ്ധതിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ 

ന്യൂഡല്‍ഹി: കാണ്ടഹാര്‍ മോഡലില്‍ ഇന്ത്യയുടെ വിമാനങ്ങള്‍ തട്ടിയെടുത്ത് വിലപേശി ഭീകരരെ മോചിപ്പിക്കാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കറെ തയിബ പദ്ധതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ തടവിലുള്ള 20ലധികം ഭീകരരെ മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കത്തിന് ലഷ്‌കറെ തയിബ തയാറെടുക്കുന്നത് എന്നാണ് സൂചന. 

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും പഞ്ചാബ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച 20ലധികം ഭീകരര്‍ ജമ്മു കശ്മീരില്‍ നിന്നു പിടിയിലായിട്ടുണ്ട്.

കുറേയധികം പേരിപ്പോഴും വനത്തിലും ഉള്‍പ്രദേശങ്ങളിലുമായി ഒളിവിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ തടവില്‍ കഴിയുന്ന ഭീകരരെ എന്തു വിലകൊടുത്തും മോചിപ്പിക്കാനാണ് ലഷ്‌കര്‍ ഭീകരരുടെ ശ്രമം. ഇതിനായി ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതിനോ വിമാനങ്ങള്‍ തട്ടിയെടുക്കുന്നതിനോ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനോ ഇവര്‍ തയാറായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈന്യത്തേയും പൊലീസ് സംഘങ്ങളെയും ആക്രമിക്കുന്നതിനും സാധാരണക്കാരെ തടവിലാക്കുന്നതിനും ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ക്കു മുകളില്‍ സമ്മര്‍ദം ശക്തമാക്കി ജയിലിലുള്ളവരെ മോചിപ്പിക്കുന്നതിനാണ് ലഷ്‌കറെ തയിബയുടെ ശ്രമം. ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് ചാവേറുകള്‍ നുഴഞ്ഞുകയറുന്നതിനുള്ള സാധ്യതയുണ്ട്. 

ഇവിടെ സുരക്ഷ കൂടുതല്‍ ശക്തമാക്കമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതു ഭീഷണിയും നേരിടാന്‍ തയാറാണെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ കുമാര്‍ സിഭ് വ്യക്തമാക്കി. എന്നാല്‍ വിമാനങ്ങള്‍ തട്ടിയെടുത്തു കൊണ്ടുള്ള ആക്രമണത്തിന് അവര്‍ തയാറെടുക്കുന്നതായുള്ള വാര്‍ത്ത സ്ഥിരീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Scroll To Top