Monday September 25, 2017
Latest Updates

പാത്രിയാര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ കോട്ടയത്ത് ഒരു ലക്ഷം പേരെത്തും

പാത്രിയാര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ കോട്ടയത്ത് ഒരു ലക്ഷം പേരെത്തും

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച(ഫെബ്രുവരി 8) കോട്ടയത്ത് വന്‍ വരവേല്‍പ് നല്‍കുമെന്ന് സഭനേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് സഭയുടെ വിവിധ ദേവാലയങ്ങളില്‍നിന്ന് ഒരു ലക്ഷത്തോളം വിശ്വാസികള്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഗമിക്കും. കോട്ടയത്തെ സാഹചര്യം കണക്കിലെടുത്ത് റാലി ഉള്‍പ്പെടെ ഒഴിവാക്കിയാണ് സ്വീകരണസമ്മേളനം ഒരുക്കിയിട്ടുള്ളത്.

വൈകുന്നേരം നാലിന് സമ്മേളനനഗരിയായ നെഹ്‌റു സ്റ്റേഡിയത്തിന്റെ കവാടത്തില്‍നിന്ന് ബാവയെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിക്കും. നഗരസഭക്കുവേണ്ടി ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യരും കൗണ്‍സില്‍ അംഗങ്ങളും സ്വീകരിക്കും. തുടര്‍ന്ന് സഭക്കുവേണ്ടി ബസേലിയസ് തോമസ് പ്രഥമന്‍ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്റ്റി റവ. പൂവന്തറ മത്തായി കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു തെക്കത്തേലക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഹാരം അണിയിക്കും. ബസേലിയസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സ്വീകരണസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Scroll To Top