Monday January 22, 2018
Latest Updates

കലാഭവന്‍ മണി മത്സരിക്കാനില്ല !

കലാഭവന്‍ മണി മത്സരിക്കാനില്ല !

നടന്‍ കലാഭവന്‍ മണി രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നുവെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സിപിഎം സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ മണി മത്സരിക്കുമെന്ന വാര്‍ത്ത കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. ചാലക്കുടിയിലെ പൊന്നോമന പുത്രനായ മണിയെ തിരഞ്ഞെടുപ്പിലേക്കിറക്കി വോട്ട് പിടിക്കാനായിരുന്നു ഇടതുമുന്നണിയുടെ ലക്ഷ്യം.

എന്നാല്‍, ഇപ്പോള്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചുവെന്നാണ് കേള്‍ക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കലാഭവന്‍ മണിയ്ക്ക് മത്സരരംഗത്ത് സജീവമാകാന്‍ കഴിയില്ലെന്നതാണ് കാരണമത്രേ.

Scroll To Top