Sunday December 11, 2016
Latest Updates

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ട് സുരക്ഷിത സ്വര്‍ഗത്തിലേയ്‌ക്കെന്ന് ധനമന്ത്രി 

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ട് സുരക്ഷിത സ്വര്‍ഗത്തിലേയ്‌ക്കെന്ന് ധനമന്ത്രി 

ഡബ്ലിന്‍:രണ്ടു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ട് സുരക്ഷിത സ്വര്‍ഗത്തിലേക്ക് എത്തുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍. ഇക്കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം സുരക്ഷിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാഹ്യമായ പ്രതിസന്ധികളാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ആഭ്യന്തര പ്രശ്‌നം വ്യക്തികളുടെയും രാജ്യത്തിന്റെ കടബാദ്ധ്യത ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക ബാധ്യത അതിവേഗം കുറച്ചുകൊണ്ടു വരികയാണെന്നും ഇതു തുടരുകയാണെന്നും എന്നാല്‍ ഇതിനായി രണ്ടു വര്‍ഷം വേണ്ടിവരുമെന്നും ഫിനഗേല്‍ ടിഡി പറഞ്ഞു. ബാദ്ധ്യതയ്ക്ക് അനുസരിച്ച് പലിശ നിരക്ക് കൂട്ടിയാല്‍ രാജ്യവും ജനവും ഒരുപോലെ സമ്മര്‍ദത്തിലാകും. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടൂള്ള ഒരു രാഷ്ട്രീയ പ്രസ്താവന അല്ലിതെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കിനെ അടിസ്ഥാനമാക്കിയുള്ള വെളിപ്പെടുത്തലാണെന്നും നൂനന്‍ പറഞ്ഞു.

അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പദ്ധതികള്‍ ഇപ്പോള്‍ ആസൂത്രണം ചെയ്ത രീതിയില്‍ നടപ്പാക്കപ്പെട്ടാല്‍ വന്‍ വികസനം അയര്‍ലണ്ടിനെ കാത്തിരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.







Scroll To Top