Friday December 09, 2016
Latest Updates

ഫിലിപ്പൈന്‍സിലെ ക്രൂശാരോഹണം ഭീകരതയ്‌ക്കെതിരെ…

ഫിലിപ്പൈന്‍സിലെ ക്രൂശാരോഹണം ഭീകരതയ്‌ക്കെതിരെ…

ഫിലിപ്പൈന്‍സില്‍ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി യഥാര്‍ത്ഥ ആണികള്‍ കൈയിലും കാലിയും അടിച്ചു കയറ്റി ക്രൂശാരോഹണം.
വിശ്വാസിയായ റൂബന്‍ എനാജേയാണ് കുരിശിലേറിയത്.ബല്‍ജിയത്തിലും മറ്റുമായി തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തിനെതിരായ സന്ദേശമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രവൃത്തി. ഇത് മുപ്പതാം തവണയാണ് ഇദ്ദേഹം ഇത്തരത്തില്‍ കുരിശിലേറുന്നത്.

റൂബന്‍ എനാജേയ്‌ക്കൊപ്പം മറ്റ് 14 പേരും ഇത്തരത്തില്‍ കുരിശിലേറി. പലരും വേദനയാല്‍ നിലവിളിക്കുന്നുണ്ടായിരുന്നു. യേശുവിനെ കുരിശിലേറ്റിയ റോമന്‍ പട്ടാളക്കാരെപ്പോലെ വേഷവിധാനം ചെയ്തവരാണ് ഇവരെ കുരിശിലേറ്റാന്‍ നിയുക്തരായത്.

Scroll To Top