Wednesday December 07, 2016
Latest Updates

ഇത് സ്വപ്നസാഫല്യം,അയര്‍ലണ്ടിലെ ആദ്യത്തെ മലയാളി ഡീക്കനായി ഡോ.ലാസറസ് അഭിഷിക്തനായി

ഇത് സ്വപ്നസാഫല്യം,അയര്‍ലണ്ടിലെ ആദ്യത്തെ മലയാളി ഡീക്കനായി ഡോ.ലാസറസ് അഭിഷിക്തനായി

ക്ലോണ്‍മല്‍:പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഡോ.എം ജി ലാസറസ് ഡീക്കന്‍ സ്ഥാനത്തേയ്ക്ക് അഭിഷിക്തനായി.ക്ലോണ്‍മല്‍ സെന്റ് ഒലിവേഴസ് ദേവാലയത്തില്‍ വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് അല്‍ഫോന്‍സാസ് കുള്ളിനാന്റെ കൈവെപ്പ് ശിശ്രൂഷ വഴിയാണ് ഡോ.എം ജി ലാസറസ് ഡീക്കന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.la pa 7
തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രാരംഭമായി സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ ബിഷപ്പും,പുരോഹിതരും,ശിശ്രൂഷകരും,ചേര്‍ന്ന് നിയുക്ത ഡീക്കനെ പ്രദക്ഷണമായി ദേവാലയത്തിലേയ്ക്ക് ആനയിച്ചു.
ഐറിഷ് സഭയ്ക്ക് കേരള സഭ നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ബിഷപ്പ് കുള്ളിനാന്‍ കേരളത്തില്‍ നിന്നും എത്തിയവരെയും,അയര്‍ലണ്ടിലെ മലയാളികളെയും,ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്തു.

ദൈവത്തോടും,സഭയോടും,ബിഷപ്പിനോടും,മറ്റു മേലധികാരികളോടുമുള്ള വിശ്വസ്തതയും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സാഷ്ട്ടാംഗം പ്രണമിച്ചു നിയുക്ത ഡീക്കന്‍ പ്രതിജ്ഞയെടുത്ത സമയത്ത് ഗായക സംഘവും,വിശ്വാസികളും ചേര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി ഗാനം ആലപിച്ചു.
വചനപ്രഘോഷണത്തിനുള്ള അടയാളമായി ഡോ.ലാസറസിന്റെ കരങ്ങളില്‍ ബൈബിള്‍ ഏല്‍പ്പിച്ച് ബിഷപ്പ്,വചനം വ്യാഖ്യാനിച്ചു നല്‍കുന്നതിനുള്ള അധികാരവും അദ്ദേഹത്തിന് നല്‍കി 

വചന ശിശ്രൂഷയില്‍ നിയുക്ത ഡീക്കന്റെ മകന്‍ റൊമാള്‍ഡും കാഴ്ച്ചവെയ്പ്പ് ശിശ്രൂഷയില്‍ മക്കളായ സറീനയും ട്രേസിയും പങ്കെടുത്തു. ഡീക്കനെ സ്ഥാന വസ്ത്രങ്ങള്‍ അണിയാന്‍ അദ്ദേഹത്തിന്റെ ഭാര്യ സീനയാണ് നിയുക്തയായിരുന്നത്.

ശിശ്രൂഷയില്‍ ഉടനീളം മലയാളികളുടെ സാന്നിധ്യം ദൃശ്യമായിരുന്നു.ഒന്നാം വായനയ്ക്ക് ശേഷം ഗായകസംഘം മലയാളത്തിലുള്ള ഗാനം ആലപിച്ചു.’ആത്മാവേ ചൈതന്യമേ,ആശ്രിത വത്സലനേ എന്ന ഗാനം ശ്രുതി മധുരമായാണ് ഐറിഷ് ഗായക സംഘം ആലപിച്ചത്.അള്‍ത്താര ശുശ്രൂഷികളായി അണിനിരന്നതും മലയാളിക്കുരുന്നുകള്‍ ആയിരുന്നു.കേരള കത്തോലിക്കാ സഭയേയും,ഈശോ സഭയേയും പ്രതിനിധീകരിച്ച് എത്തിയ ഫാ ജോസ് കാടങ്കാവില്‍ എസ് ജെ,വാട്ടര്‍ഫോര്‍ഡ് രൂപതയുടെ ഡീക്കണേറ്റ് ഡയറക്റ്റര്‍ ഫാ.പാറ്റ് ഫിറ്റ്‌സ് ജറാള്‍ഡ്,ക്ലോണ്‍മല്‍ ഇടവക വികാരി ഫാ.മൈക്കില്‍ ഹെഗാട്ടി എന്നിവരടക്കം ഇരുപതോളം വൈദീകര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി.ഫാ.ജോബി മോന്‍ സ്‌കറിയ,ഫാ.ബിജു പാറേക്കാട്ടില്‍,ഫാ.ദാസ് തുടങ്ങിയവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഫോട്ടോ:സിജോ ജോര്‍ഡി / വാര്‍ത്ത റെജി സി ജേക്കബ്

la pa 2

 

la pa1la pa 3la pa 8la pa 9

Scroll To Top