Sunday December 04, 2016
Latest Updates

ഇന്ത്യയിലേയ്ക്ക് സൈക്കിളില്‍ പോയ പ്രശസ്ത വനിതയെകുറിച്ചുള്ള ഡോക്യുമെന്ററിക്ക് അവാര്‍ഡ്

ഇന്ത്യയിലേയ്ക്ക് സൈക്കിളില്‍ പോയ പ്രശസ്ത വനിതയെകുറിച്ചുള്ള  ഡോക്യുമെന്ററിക്ക് അവാര്‍ഡ്

ഡബ്ലിന്‍ :1963ല്‍ ഡെര്‍വ്‌ല മുര്‍ഫി എന്ന ആ ചെറുപ്പക്കാരി സൈക്കിളില്‍ ഒരു യാത്ര പോയി; അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക്! ആ കരുത്തയായ വനിതയെപ്പറ്റിയാണ് ദമ്പതികളായ മാര്‍ട്ടിന മക്ഗ്ലിന്‍, ഗാരറ്റ് ഡാലി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ഡോക്യുമെന്ററി പറയുന്നത്. ഡോക്യുമെന്ററിക്ക് അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ടിബറ്റ്, കാമറൂണ്‍, റുവാന്‍ഡ, പെറു, എത്യോപ്യ, സൈബീരിയ എന്നവിടങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുള്ള ഡെവ്‌ല അറിയപ്പെടുന്ന ഒരു സഞ്ചാരസാഹിത്യകാരി കൂടിയാണ്.

ഡെവ്‌ല, അവരുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിവരെല്ലാം ഡോക്യുമെന്ററിയില്‍ ഓര്‍മ്മകളുമായി എത്തുന്നുണ്ട്. പ്രശസ്ത നടനും അവതാരകനുമായ മൈക്കല്‍ പാലിന്‍, മുര്‍ഫിയുടെ മകള്‍ റേച്ചല്‍ മുര്‍ഫി, പബ്ലിഷര്‍ ജോണ്‍ മുറേ, ഐറിഷ് ട്രാവല്‍ റൈറ്റര്‍ മഞ്ചന്‍ മാഗന്‍ എന്നിവരും ഡോക്യുെമന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

എസ്.ജി.സി ഡങ്കാര്‍വനിലുള്ള മൂവീസ് അറ്റ് ഡന്‍ഡ്രത്തില്‍ ഏപ്രില്‍ 23നാണ് ഡോക്യെമന്ററിയുടെ പ്രദര്‍ശനം. ലോകമൊട്ടകെ വീഡിയോ ഓണ്‍ ഡിമാന്‍ഡിലും മെയ് 1ന് ഇത് റിലീസ് ചെയ്യും.

Scroll To Top