Sunday December 04, 2016
Latest Updates

ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍ 

ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍ 

ഓക്‌ലന്‍ഡ്: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ വിജയം നേടിയ ന്യൂസിലന്റ് ലോകകപ്പ് ഫൈനലില്‍ എത്തി.നാല് വിക്കറ്റുകള്‍ക്കാണ് ചരിത്രത്തില്‍ ആദ്യമായി ന്യൂസിലന്റ് ഫൈനലില്‍ എത്തുന്നത്.ആവേശകരമായ മത്സരത്തില്‍ അവസാന ഓവറിലായിരുന്നു കിവീസിന്റെ വിജയം. സ്‌റ്റെയിന്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സറടിച്ച ഗ്രാന്‍ഡ് എലിയട്ട് ആണ് കിവിസീന്റെ വിജയശില്‍പി. അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ഗ്രാന്‍ഡ് എലിയട്ട്  (84) ന്യൂസിലന്റിനായി തിളങ്ങി.ഒപ്പം  കോറി ആന്‍ഡേഴ്‌സണും ദക്ഷിണാഫ്രിക്കയെ തകര്‍ക്കാന്‍ പൊരുതി.നായകന്‍ മക്കുല്ലം 26 പന്തില്‍ 59 റണ്‍സെടുത്തു.
മത്സരത്തില്‍ പല തവണ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയെ ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തിലാണ് ആതിഥേയര്‍ കീഴടക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മഴമൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. എന്നാല്‍ മഴനിയമ പ്രകാരം ന്യൂസിലന്റിന്റെ വിജയലക്ഷ്യം 43 ഓവറില്‍ 298 ആയി പുനര്‍ നിര്‍ണയിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ ഓപ്പണര്‍മാരായ ഹാശിം അംല (10), ക്വിന്റന്‍ ഡി കോക്ക് (14) എന്നിവരെ നഷ്ടമായി. ട്രെന്‍ഡ്ബൗള്‍ട്ടാണ് ഇവരെ മടക്കിയത്. പിന്നീട് റൂസോ (39)യുമായി ചേര്‍ന്ന് ഡുപ്ലസി സ്‌കോര്‍ ഉയര്‍ത്തി. ആന്‍ഡേഴ്‌സന്റെ പന്തില്‍ ഗുപ്റ്റിലിന് ക്യാച് നല്‍കി റൂസോ മടങ്ങിയ ശേഷമെത്തിയ ഡി വില്ലിയേഴ്‌സാണ് സ്‌കോര്‍ ബോര്‍ഡ് വേഗത്തിലാക്കിയത്. പിന്നീട് മികച്ച കൂട്ടുകെട്ടുമായി ഫാഫ് ഡുപ്ലസിസും(82) നായകന്‍ എബി ഡി വില്ലിയേഴ്‌സു(65*)മാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മത്സരത്തിനിടെ മഴപെയ്തത് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ പിന്നോട്ടടുപ്പിക്കുമെന്ന് കരുതിയെങ്കിലും വാലറ്റത്ത് അടിച്ചു തകര്‍ത്ത ഡേവിഡ് മില്ലര്‍ (18 പന്തില്‍ 49) ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഉയര്‍ത്തി

Scroll To Top