Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വരുന്നെങ്കില്‍ മഞ്ഞുകാലത്ത് വരണം !

അയര്‍ലണ്ടില്‍ വരുന്നെങ്കില്‍ മഞ്ഞുകാലത്ത് വരണം !

ഡബ്ലിന്‍:പുതുവര്‍ഷത്തില്‍ മഞ്ഞുകാല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ 10 സ്ഥലങ്ങളില്‍ ഒന്ന് അയര്‍ലണ്ട് ആണെന്ന് നാഷണല്‍ ജിയോഗ്രഫിക് ട്രാവലര്‍ മാഗസിന്‍.ഡബ്ലിനും അവിടുത്തെ കലകളും, അലങ്കാരവും ത്രീഡി ലൈറ്റ് പ്രൊജക്ഷനും കൊണ്ട് പ്രകാശപൂരിതമായ പുതുവര്‍ഷോത്സവം പ്രശസ്തമാണ്.നഗര വീഥികള്‍ ത്രീ ഡി ഇമേജുകള്‍ കൊണ്ട് വര്‍ണ്ണാഭമാക്കുന്ന കാഴ്ച്ച ആരെയും കൊതിപ്പിക്കും. ഡബ്ലിനിലെ അബൈ തീയറ്റര്‍ പ്രശസ്തമായ നാടക പ്രേമികള്‍ക്ക് തീര്‍ഥാടന കേന്ദ്രമാണ്. 

ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഡബ്ലിനിലെ ന്യൂ ഇയര്‍സ് ഫെസ്റ്റിവലിനു (എന്‍വൈഎഫ്) തുടക്കം കുറിച്ചത് ഫെയില്‍റ്റേ ആയര്‍ലണ്ടും ഡബ്ലിന്‍ സിറ്റി കൗണ്‍സിലും സംയുക്തമായാണ. കഴിഞ്ഞ വര്‍ഷം 50,000 പേര്‍ പുതു വര്‍ഷദിനത്തില്‍ മാത്രം ഡബ്ലിനില്‍ സന്ദര്‍ശനത്തിനെത്തി. കഴിഞ്ഞ ആഴ്ച ലെ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കാന്‍ഡില്‍ലിറ്റ് പ്രൊസഷന്‍, ബോധ്‌റാം സെക്ഷനിലൂടെ ഒരു ലോക റെക്കോര്‍ഡിനായുള്ള ശ്രമം, എന്നിവയ്ക്കു പുറമേ മൂന്ന് കൗണ്ട് ഡൗണ്‍ സംഗീതക്കച്ചേരിയും പരിപാടിയോടനുബന്ധിച്ച് നടത്തും.



Scroll To Top