Wednesday December 07, 2016
Latest Updates

പുതുവര്‍ഷ ലഹരിയില്‍ അയര്‍ലണ്ടും,2016 ന് വര്‍ണ്ണപകിട്ടാര്‍ന്ന സ്വാഗതം 

പുതുവര്‍ഷ ലഹരിയില്‍ അയര്‍ലണ്ടും,2016 ന് വര്‍ണ്ണപകിട്ടാര്‍ന്ന സ്വാഗതം 

ഡബ്ലിന്‍: പുതുവത്സര ലഹരിയില്‍ അയര്‍ലണ്ടും.ഐറിഷ് റിപ്പബ്‌ളിക്കിന്റെ സ്വാതന്ത്ര്യമുന്നേറ്റത്തിന്റെ ശതാബ്ദിയുടെ ആവേശകരമായ ഉത്സവച്ഛായ നിറയ്ക്കാനായി രാഷ്ട്രമുണര്‍ന്നപ്പോള്‍ പുതുപ്രതീക്ഷകളുമായി ജനലക്ഷങ്ങളും.
തലസ്താന് നഗരമായ ഡബ്ലിനില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുവന്നിരുന്ന ന്യൂ ഇയര്‍ ഫെസ്റ്റിവലില്‍ പങ്കു ചേരാനായി ഇന്നലെ ആയിരക്കണക്കിനു പേരാണ് എത്തിയത്.സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്രയോടെ അയര്‍ലണ്ടുകാര്‍ പുതുവത്സരത്തെ വരവേറ്റു.

സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഡ്രം മുഴക്കല്‍ പരിപാടി വ്യത്യസ്തമായ ഒരനുഭവമായി.

നാട്ടുകാരും വിദേശീയരുമായ നിരവധി പേര്‍ അയര്‍ലണ്ടില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തു. ലൈറ്റ് ഷോയും കരിമരുന്നു പ്രയോഗവും ആഘോഷത്തിന് മാറ്റുകൂട്ടി. പുതുവത്സരം ആഘോഷിക്കുന്നതിന് മാത്രം 12,000 വിദേശീയര്‍ ഡബ്ലിനില്‍ എത്തിയതായാണ് കണക്ക്. തലസ്ഥാനനഗരിയുടെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെട്ട പതിനഞ്ചോളം കണ്‍സെര്‍ട്ടുകള്‍ നൂറുകണക്കിന് പേരെ ആകര്‍ഷിച്ചു.ഹോട്ടലുകള്‍ എല്ലാം തന്നെ വന്‍ തോതിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.ചില ഹോട്ടലുകള്‍ 30% വരെ ഇളവ് നല്‍കികൊണ്ടാണ്‌ ന്യൂ ഇയറിന് ജനങ്ങളെ ക്ഷണിച്ചത്.മിക്ക ഹോട്ടലുകളിലും ആട്ടവും പാട്ടുമായി പുലരും വരെ ആഘോഷം നീണ്ടു.

നഗരവീഥികള്‍ വര്‍ണ്ണപ്രപഞ്ചത്തില്‍ നിറഞ്ഞു.ലുമിനോസിറ്റി 3 ഡി പ്രൊജക്റ്റ് നാളെയും തുടരും കരിമരുന്നു കലാപ്രകടനങ്ങള്‍ നഗരത്തില്‍ ഉടനീളം സംഘടിപ്പിച്ചിരുന്നു.സെറ്റ് സ്റ്റീഫന്‍സ് ഗ്രീന്‌സില്‍ നിന്നും ആരംഭിച്ച പുതുവര്‍ഷ ഘോഷയാത്രയിലും ജനം ഉത്സാഹ പൂര്‍വ്വം പങ്കെടുത്തു ഡിസംബര്‍ 30 ന് ആരംഭിച്ച പുതുവത്സരാഘോഷം മുന്‍ വര്‍ഷങ്ങളെ കടത്തി വെട്ടി.

കോര്‍ക്ക്,ഗോള്‍വേ,ലീംറിക് തുടങ്ങി അയര്‍ലണ്ടിലെ ഏല്ലാ നഗരങ്ങളിലും പുതുവര്‍ഷരാവ് ഗംഭീരമായി കൊണ്ടാടാന്‍ ആയിരങ്ങള്‍ ഉണ്ടായിരുന്നു.കെറിയിലെ ഡിംഗലില്‍ വിവിധ സംഗീത ബാന്‍ഡുകളുടെ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി.കരിമരുന്ന് പ്രയോഗത്തോടെയാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത് 





.

Scroll To Top