Tuesday February 28, 2017
Latest Updates

ദുബായിലെ നവത്സരാഘോഷങ്ങള്‍ പരിഭ്രാന്തിയില്‍ മുങ്ങി 

ദുബായിലെ നവത്സരാഘോഷങ്ങള്‍ പരിഭ്രാന്തിയില്‍ മുങ്ങി 

ദുബായ് : പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ദുബായിലെ പ്രസിദ്ധമായ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ അഡ്രസ് ഡൗണ്‍ടൗണില്‍ തീപിടിത്തം. രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്.
ആളുകള്‍ ഹോട്ടലിലും പരിസരത്തുമായി തിങ്ങിനിറഞ്ഞു നില്‍ക്കുമ്പോഴാണ് അഗ്‌നിബാധ. അഗ്‌നിബാധയില്‍ ആളപായമില്ല. പതിനാറോളം പേര്‍ക്ക് നിസ്സാര പരിക്കുപറ്റിയിട്ടുണ്ട്.
അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്നു പരിഭ്രാന്തരായ ജനക്കൂട്ടത്തെ ഒഴിപ്പിച്ചിട്ടാണ് അഗ്‌നിശമന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ഹോട്ടലില്‍ പ്രവേശിച്ചത്.
ബുര്‍ജ് ഖലീഫയ്ക്കും ദുബായ് മാളിനും ഇടയിലുള്ള പ്രസിദ്ധമായ പഞ്ചനക്ഷത്ര ഹോട്ടലാണ് അഡ്രസ്.

Scroll To Top