Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ പുതുതായി വര്‍ക്ക് പെര്‍മിറ്റ് നല്‍കിയ വിദേശികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക് ,പാക്കിസ്ഥാനികളുടെ എണ്ണവും കുതിച്ചുയര്‍ന്നു

അയര്‍ലണ്ടില്‍ പുതുതായി വര്‍ക്ക് പെര്‍മിറ്റ് നല്‍കിയ വിദേശികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക് ,പാക്കിസ്ഥാനികളുടെ എണ്ണവും കുതിച്ചുയര്‍ന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതുതായി ജോലിക്കെത്തിയ വിദേശികളില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍. ഈ വര്‍ഷം 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ 1,465 ഇന്ത്യക്കാരാണ് ഇവിടെ ജോലിക്കെത്തിയത്. പുറകില്‍ പാക്കിസ്ഥാന്‍ (676), യുഎസ് (425) എന്നീ രാജ്യങ്ങളാണ്.

പുതിയതായി ജോലിക്കെത്തുന്നവരില്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് ഏറ്റവും അധികം വര്‍ദ്ധിച്ചത്.മുമ്പ് നാമമാത്രമായിരുന്ന പാക്കിസ്ഥാന്‍ വംശജരുടെ ഈ വര്‍ഷത്തെ വര്‍ദ്ധനവ് ആരെയും അമ്പരപ്പിക്കുന്നതാണ്.wper2

വിദേശികള്‍ക്ക് അനുവദിക്കുന്ന ഐറിഷ് വര്‍ക്ക് പെര്‍മിറ്റ് 2016 അവസാനത്തോടെ 35% വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആകെ 8,007 അപേക്ഷകര്‍ക്കാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. ഇതില്‍ 17.5% അപേക്ഷകള്‍ മാത്രമാണ് പെര്‍മിറ്റ് പുതുക്കാനായി ഉള്ളത്. ബാക്കിയുള്ളവയെല്ലാം പുതിയ അപേക്ഷകളാണ്. ഐടി മേഖലയിലാണ് ഏറ്റവുമധികം വിദേശ ജോലിക്കാര്‍ എത്തുന്നത്.wper1

2016ലെ ആദ്യ 6 മാസങ്ങളില്‍ ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടിവുകളായി (എച്ച്എസ്ഇ) എത്തിയത് 1,027 വിദേശികളാണ്. ഗൂഗിള്‍, അക്സെന്‍ച്വര്‍, ഇന്റല്‍ എന്നീ കമ്പനികളില്‍ യഥാക്രമം 268, 158, 153 പേര്‍ വീതം ജോലിക്കെത്തി.

Scroll To Top