Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ വിദേശജോലിക്കാര്‍:ഇന്ത്യാക്കാര്‍ തന്നെ ഒന്നാമത്

അയര്‍ലണ്ടിലെ വിദേശജോലിക്കാര്‍:ഇന്ത്യാക്കാര്‍ തന്നെ ഒന്നാമത്

ഡബ്ലിന്‍:ജോലി ആവശ്യങ്ങള്‍ക്കായി അയര്‍ലണ്ടിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്.കഴിഞ്ഞ വര്ഷം തൊഴില്‍ വിസയ്ക്കായി അപേക്ഷിച്ചവയില്‍ ഭൂരിഭാഗം എത്തിയത് ഇന്ത്യക്കാരില്‍ നിന്നാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം അധികം അപേക്ഷകളാണ് ഇന്ത്യയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

തൊഴില്‍ ദാതാക്കളില്‍ ഒന്നാമത് നില്ക്കുന്നത് പതിവ് പോലെ എച്ച് എസ് ഇ തന്നെയാണ്.ഗൂഗിള്‍,എച്ച്.എസ്.ഇ. ഇന്റല്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് തൊഴില്‍ നല്‍കുന്നതില്‍ തൊട്ടുപിന്നില്‍.. പ്രാവീണ്യമുള്ള തൊഴിലിലേക്കുള്ള അപേക്ഷകളൊടൊപ്പം നിര്‍മ്മാണമേഖലയിലേയ്ക്കുള്ള അപേക്ഷകളും അടുത്തിടെയായി വര്‍ദ്ധിച്ചിട്ടുണ്ട്.

2015 ല്‍ 7353 പെര്‍മിറ്റുകളാണ് അംഗീകരിച്ചിരുന്നത്. 2016 ല്‍ ഇത് 9000 മുകളില്‍ വരുമെന്നാണ് വിസഫസ്റ്റ് നല്‍കുന്ന വിവരം.

അയര്‍ലണ്ടില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നത് സാമ്പത്തിക മേഖലയുടെ വളര്‍ച്ചയെ കൂടി സൂചിപ്പിക്കുന്നതാണ്. നിര്‍മ്മാണമേഖലയടക്കമുള്ള ജോലികള്‍ക്ക് ആളുകളെ കിട്ടാനില്ലാത്തത് പ്രധാനപ്രശ്‌നങ്ങളിലൊന്നായിരുന്നു. രാജ്യത്ത് വളരെ എഞ്ചിനീയറിങ് ബിരുദധാരികളുടെയും മറ്റ് തൊഴില്‍ പ്രാവീണ്യമുള്ള ബിരുദധാരികളുടെയും എണ്ണത്തിലുണ്ടാകുന്ന കുറവ് മറ്റ് രാജ്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു.
പാക്കിസ്ഥാന്‍, യു.എസ്., ബ്രസീല്‍, ഇസ്രേയല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടില്‍ എത്തുന്ന മറ്റ് രാജ്യക്കാരില്‍ ഇന്ത്യയ്ക്ക് പിന്നിലായി ഉള്ളത്.അപേക്ഷരില്‍ ആറിലൊന്നു പേരും പ്രതിവര്‍ഷം 60000 ത്തില്‍ അധികം വരുമാനമുള്ള ക്രിറ്റിക്കല്‍ സ്‌കില്‍ ജോലികള്‍ക്കായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

Scroll To Top