Wednesday March 01, 2017
Latest Updates

ഐറിഷ് ദേശീയ ഗാനം തിരുത്തിയെഴുതണമെന്ന ആവശ്യം ശക്തമാകുന്നു

ഐറിഷ് ദേശീയ ഗാനം തിരുത്തിയെഴുതണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍: ഐറിഷ് ദേശീയ ഗാനം തിരുത്തിയെഴുതണമെന്ന ആവശ്യം ശക്തമാകുന്നു. അടുത്ത കാലത്ത് സിന്‍ ഫിനില്‍ ചേര്‍ന്ന ഗായകന്‍ സിനഡ് ഒ കോണോര്‍ ദേശീയ ഗാനം തിരുത്തി എഴുതി. നിലവില്‍ അംഗീകരിക്കപ്പെട്ട ദേശീയ ഗാനത്തിന്റെ മെലഡി മാറ്റാതെ വരികള്‍ മാറ്റിയെഴുതിയാണ് ഗാനം പുനസൃഷ്ടിച്ചത് . ഇത് അംഗീകരിക്കണമെന്നാണ് ആവശ്യം. ഈ ഭൂമിയിലെ നമ്മുടെ അവകാശം പ്രഖ്യാപിക്കുന്നു എന്ന് തുടങ്ങുന്ന വരികളാണ് പുതിയ ദേശീയ ഗാനത്തിന് സിനഡ് ഒ കോണോര്‍ നല്‍കിയിരിക്കുന്നത്. 

തന്റെ ഫെയ്‌സ്ബുക്ക് പേജിലും കോണോര്‍ ഈ പുതിയ ഗാനം പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂകണ്ട്രി എന്ന ഹാഷ്ടാഗില്‍ ഗാനത്തിന് പരമാവധി പ്രചാരം നല്‍കുന്നുണ്ട്. 1916 ലെ സംഘര്‍ഷ കാലഘട്ടത്തിലെ വരികളാണ് ഇപ്പോള്‍ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഇതില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കോണോര്‍ എന്‍ഡ കെന്നിക്കും കത്തയച്ചിരുന്നു. 

സിനഡ് ഒ കോണോര്‍ന്റെ  പുതിയ ഗാനം

Scroll To Top