Tuesday July 17, 2018
Latest Updates

എട്ടു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ കാലഹരണപ്പെടും വരുന്നത് ഇലക്ട്രിക് വാഹന വിപ്ലവമെന്ന് വിദഗ്ദര്‍

എട്ടു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ കാലഹരണപ്പെടും വരുന്നത് ഇലക്ട്രിക് വാഹന വിപ്ലവമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ :ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുതിരവണ്ടികള്‍ ഉപേക്ഷിക്കപ്പെട്ട പോലെ നാം നിലവിലുള്ള കാറുകള്‍ ഉപേക്ഷിക്കുന്ന കാലം തൊട്ടടുത്തണോ? അത്തരമൊരു സൂചന നല്‍കുന്നത്. വാഹനഗതാഗത രംഗത്തെ വിദഗ്ദര്‍ തന്നെയാണ്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെടുമെന്ന വെളിപ്പെടുത്തല്‍ ആഗോളതലത്തില്‍ തന്നെ ആശങ്കയുണര്‍ത്തുന്നതാണ്.പരമ്പരാഗത പെട്രോള്‍ -ഡീസല്‍ എന്‍ജിനുകള്‍ ഇലക്ട്രിക്കലിന് വഴിമാറുന്നതോടെയാണ് വാഹനഗതാഗത മേഖല പുതിയൊരു ദിശയിലേക്ക് മാറുക.

ആവശ്യത്തിലധികമാകുന്നതോടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ 2014-ഓടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതി വരും.2025 വന്‍ സുനാമിയാണ് നാലുചക്ര വാഹനങ്ങളില്‍ സംഭവിക്കുകയെന്ന് സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറും വിഖ്യാത ഗ്രീന്‍ എനര്‍ജി ചാംപ്യനുമായ പ്രൊഫ. ടോണി സെബാ പറയുന്നു.

പരമ്പരാഗത പെട്രോള്‍ -ഡീസല്‍ എന്‍ജിനുകള്‍ ഇലക്ട്രിക്കലിന് വഴിമാറും.ആ കാലം വിദൂരമല്ല.തൊട്ടടുത്ത് തന്നെയാണ് എന്ന് പറയാനായി പ്രൊഫ. ടോണി സെബായ്ക്ക് കാരണങ്ങള്‍ ഏറെ.

ഇപ്പോഴത്തെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നത്. സെക്കന്‍ഡ് ഹാന്റ് കാറുകളുടെ വില താണടിയും.2024 ഓടെ ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എല്ലാ വാഹനങ്ങളും ഒഴിവാക്കുന്നതിന് പണം നല്‍കേണ്ട സ്ഥിതിയും ഉണ്ടാകും.

കാര്‍ ഡീലര്‍മാരും 2024ഓടെ ഇല്ലാതാകും.ആവശ്യക്കാര്‍ക്ക് നേരിട്ട് വാഹനം ലഭിക്കുന്ന രീതിയാകും നിലവില്‍ വരുക.ഊര്‍ജത്തിന്റെ ഗതാഗതത്തിന്റെയും മേഖലകളില്‍ നവീനമായ ഒരു കാലഘട്ടം തന്നെ.

ഒട്ടേറെ സര്‍ക്കാരുകളുടെയും,സ്ഥാപനങ്ങളുടെയും ഉപദേശകനായി സേവനമനുഷ്ഠിക്കുന്ന പ്രഫ.സെബാ ‘ഗതാഗതം ഒരു പുനര്‍ചിന്തനം -2020-2030 എന്ന ഏറ്റവും പുതിയ റിപോര്‍ടിലാണ് ഈ മുന്നറിയിപ്പുകളുയര്‍ത്തുന്നത്.

‘അടുത്ത വിപ്ലവം സോളാര്‍ എനര്‍ജിയുടെയും കപ്പാസിറ്റി കൂടിയ ബാറ്ററികളുടേയും ഇലക്ട്രിക് വാഹനങ്ങളുകളുടെയും സ്വയം ഓടുന്ന കാറുകളുടേതുമായിരിക്കും.അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാറുകളുടെ മൂര്‍ത്തമായ പ്രവാഹമാണ് കാണാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന്റെ റിപോര്‍ട് വാദിക്കുന്നു.

ആളുകള്‍ ഡ്രൈവിങ് തന്നെ ഉപേക്ഷിക്കുമെന്ന് തന്റെ റിപോര്‍ടില്‍ പറയുന്നു.സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളുടെയും കമ്പനികളുടെ കടന്നുകയറ്റത്തില്‍ ആളുകള്‍ ഡ്രൈവിങ് പാടേ ഉപേക്ഷിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഡെയ്ലി ടെലിഗ്രാഫ് ഇദ്ദേഹത്തെ ഉദ്ധരിച്ച് നേരത്തേ റിപോര്‍ട് ചെയ്തിരുന്നു. ലോകത്തിലെ പ്രമുഖ നഗരങ്ങളെങ്കിലും 2030 ന് മുമ്പേ ഈ മാര്‍ഗം സ്വീകരിക്കും.

200മൈല്‍ ദൂരം വരെ മികച്ച പ്രകടനം നടത്തുന്ന കാറുകളുടെ വില 30000 യുഎസ് ഡോളറില്‍ നിന്നും 2022ഓടെ 20000 യുഎസ് ഡോളറിലെത്തും.പിന്നീടുണ്ടാവുന്ന വിലക്കുറവ് ഏറ്റവും സാധാരണക്കാര്‍ക്ക് പോലും ഗുണപ്രദമാവും വിധം വാഹനലബ്ധി ഉറപ്പാക്കും. ആ ഹിമ പ്രവാഹത്തില്‍ എല്ലാം ഒലിച്ചുപോകും’.2025ഓടെ എല്ലാ ബസ്സുകളും എല്ലാ കാറുകളും എല്ലാ ട്രാക്ടറുകളും എല്ലാ വാനുകളും എന്തിന് ചക്രങ്ങളില്‍ ഉരുളുന്നതെല്ലാം ഇലക്ട്രിക്കലാകും.ഈ മാറ്റം ആഗോളമായിരിക്കും.

ഇന്ധനം ഉപയോഗിക്കുന്ന അവശേഷിക്കുന്ന വാഹനങ്ങള്‍ ശരിയാക്കിയെടുക്കാന്‍ സമയമെടുക്കും.വില,സൗകര്യം,കാര്യക്ഷമത എന്നിവയെല്ലാം പരിഗണിച്ച് അമേരിക്കയില്‍ 95 ശതമാനം കിലോമീറ്ററുകളും ഓടുന്നത് ഇലക്ട്രിക്കല്‍ വാഹനങ്ങളാകും.റോഡ് ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ തോത് കുത്തനെ താഴ്ന്ന് എട്ട് മില്ല്യണ്‍ ബാരലില്‍ നിന്ന് ഒരു മില്യണിലെത്തും.

ഇലക്ട്രിക് വാഹനങ്ങള്‍ ഒരു മൈല്‍ ഓടുന്നതിനുള്ള ചെലവ് 6.8 സെന്റാകുന്നതോടെ പെട്രോള്‍ കാറുകള്‍ കാലഹരണപ്പെടും.ഇന്‍ഷ്വറന്‍സ് ചെലവ് 90 ശതമാനം താഴും.ശരാശരി അമേരിക്കന്‍ കുടുംബത്തിന് ‘സ്വിച്ചിലേക്ക് മാറുന്നതോടെ’ 5600 യുഎസ് ഡോളര്‍ പ്രതിവര്‍ഷം മിച്ചം പിടിക്കാനാകും.ഇന്ധന നികുതി ഇനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന് 50ബില്യണ്‍ യുഎസ് ഡോളര്‍ പ്രതിവര്‍ഷം നഷ്ടമാകും.

10 ട്രില്യണ്‍ യു എസ് ഡോളര്‍ വാര്‍ഷിക വരുമാനമുള്ള നിലവിലുള്ള വാഹന-ഇന്ധന വിതരണ ശൃംഖല നാടകീയമായി ഇല്ലാതാകുമെന്നാണ് തങ്ങളുടെ ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും പ്രൊഫ.പറയുന്നു.

പ്രൊഫ. സെബയുടെ കണ്ടെത്തലുകളെ സ്ഥിരികരിക്കുന്നതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ലോക എണ്ണ വ്യവസായ വിദഗ്ധന്‍ പ്രൊഫ.ഡീറ്റര്‍ ഹെലം ടെലിഗ്രാഫിനോട് പറഞ്ഞു ‘എണ്ണക്കച്ചവടത്തിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു.ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ ആവശ്യം ഭീകരമായി കൂടുകയാണ്.ഇത് എണ്ണക്കമ്പോളത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്’.-ഹെലം പറയുന്നു.

Scroll To Top