Friday December 09, 2016
Latest Updates

ഡണ്‍ലേരിയില്‍ പോയി ഇനി മുങ്ങിക്കുളിക്കാം,അര്‍ബന്‍ ബീച്ചിന് അനുമതിയായി 

ഡണ്‍ലേരിയില്‍ പോയി ഇനി മുങ്ങിക്കുളിക്കാം,അര്‍ബന്‍ ബീച്ചിന് അനുമതിയായി 

ഡബ്ലിന്‍: ഡണ്‍ലേരിയില്‍ ഇനി മുങ്ങിക്കുളിക്കാം. ഡണ്‍ലേരിയില്‍ അര്‍ബന്‍ ബീച്ചിന് പ്ലാനിംഗ് പെര്‍മിഷന്‍ ലഭിച്ചു. ഡണ്‍ലേരി റാത്ത്‌ഡൌണ്‍ കൌണ്ടി കൌണ്‍സിലാണ് ബീച്ചിന് പ്ലാനിംഗ് അനുമതി നല്‍കിയത്. പ്ലാനിംഗ് അനുമതി നല്‍കിയ നടപടി ഡണ്‍ലേരി ഹാര്‍ബര്‍ കമ്പനി സ്വാഗതം ചെയ്തു. ടൌണിന്റെ 2011 ലെ മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടായിരുന്ന പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കടല്‍പ്പാലത്തിന്റെ കിഴക്ക് നിന്നാകും ബീച്ച് നിര്‍മ്മിക്കുക. poolberlin

ഹാര്‍ബര്‍ കമ്പനി അറിയിച്ചതാണ് ഇക്കാര്യം. ബീച്ചിനോട് അനുബന്ധിച്ച് ടോയ്‌ലറ്റ് സൌകര്യവും കഫെയും അഡ്മിനിസ്‌ട്രേഷന്‍ ഏരിയയും നിര്‍മ്മിക്കും. കൂടാതെ ബീച്ചില്‍ എത്തുന്നവര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളും നിര്‍മ്മിക്കും. ബെര്‍ലിനിലെ സ്‌പ്രേ നദിയുടെ തീരത്തെ ബീച്ചിന്റെ മാതൃകയിലാകും ബീച്ച് നിര്‍മ്മിക്കുക. ബീച്ച് ഡണ്‍ലേരിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Scroll To Top