Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ എമ്പാടും’ഫോര്‍ സെയില്‍ ‘ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി:ലാഭം കൊതിച്ചു വിദേശ നിക്ഷേപകരും ഐറിഷ് ഭവന മേഖലയിലേയ്ക്ക് 

ഡബ്ലിനില്‍ എമ്പാടും’ഫോര്‍ സെയില്‍ ‘ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി:ലാഭം കൊതിച്ചു വിദേശ നിക്ഷേപകരും ഐറിഷ് ഭവന മേഖലയിലേയ്ക്ക് 

ഡബ്ലിന്‍ :തുടര്‍ച്ചയായ രണ്ടാം മാസവും ഭവനവില ഇടിഞ്ഞതോടെ ധാരണയില്‍ വില കൂടുമെന്ന ധാരണയില്‍ വില്‍പ്പനയ്ക്ക് മാര്‍ക്കറ്റില്‍ ഇറക്കാത്ത വീടുകള്‍ രാജ്യമെമ്പാടും വിപണിയില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ഒരാഴ്ച്ചയായി ഡബ്ലിനില്‍ നൂറുകണക്കിന് വീടുകളുടെ മുമ്പിലായാണ് ‘ഫോര്‍ സെയില്‍ ‘ബോര്‍ഡ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അനുയോജ്യമായ അവസ്ഥ ഈ വര്‍ഷം മധ്യത്തോടെ ഉണ്ടാവുമെന്ന് മുമ്പേ ഭവനമേഖലയിലെ വിദഗ്ദര്‍ പ്രവചിച്ചിരുന്നു.

അതേ സമയം പ്രാദേശിക സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് നിക്ഷേപകരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഐറിഷ്‌യൂറോപ്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയം. ഈവര്‍ഷം ഇത് ഐറിഷ് റിയല്‍ എസ്റ്റേറ്റ്‌മേഖലയ്ക്ക് ജീവന്‍ പകരുമെന്നും പിഡബ്ലയുസിയുടെ റിപ്പോര്‍ട്ട് പറയുന്നു.രാജ്യത്തിനുള്ളിലെ ആവശ്യക്കാരെ പ്രതിസന്ധിയിലാക്കാവുന്നത്ര നിക്ഷേപങ്ങളാണത്രെ വിദേശ നിക്ഷേപകര്‍ നടത്തി കൊണ്ടിരിക്കുന്നത്. 

ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളാണ് കൂടുതലും. ജപ്പാനില്‍ നിന്നും വലിയ തോതില്‍ മൂലധന ഒഴുക്കുണ്ട്.

യൂറോപില്‍ മൂലധനമിറക്കുന്നത് കൂടുതല്‍ ലാഭം പ്രതീക്ഷിച്ചാണെന്ന് സര്‍വെ നടത്തിയ ഏഷ്യാ പസഫിക് മേഖലയില്‍ നിന്നുള്ളവരില്‍ 84 ശതമാനവും പറയുന്നു. അയര്‍ലണ്ട് സാമ്പത്തിക പ്രതിസന്ധി മറികടന്ന് വളര്‍ച്ചയിലെത്തിയതോടെ രാജ്യത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായികഴിഞ്ഞു.. 

ആവശ്യത്തിനനുസരിച്ച് വിപണനത്തിനായി ഭൂമിയുള്ളതും കൂടുതല്‍ നിക്ഷേപകരെ അയര്‍ലണ്ടില്‍ നിക്ഷേപമിറക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും പിഡബ്ല്യുസി അയര്‍ലണ്ട് മേധാവി എന്‍ഡഫോഗ്‌നന്‍ പറയുന്നു.

എന്നാല്‍ വിദേശ നിക്ഷേപകരുടെ അമിതമായ വരവ് പാര്‍പ്പിടവിലയില്‍ കുറവ് വരുത്താതെ നിലനിര്‍ത്താനുള്ള സാധ്യതയും സൃഷ്ട്ടിക്കുന്നുണ്ട്.നാമ പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും അവരുടെ കൈവശമുള്ള ഭവനങ്ങള്‍ക്ക് വിദേശമാര്‍ക്കറ്റുകളില്‍ നിന്നാണ് ആദ്യ ടെണ്ടര്‍ വിളിയ്ക്കുന്നത്.

നഗര വല്‍ക്കരണം, ജനസംഖ്യയിലെ മാറ്റം, സാമൂഹ്യമാറ്റങ്ങള്‍, സാങ്കേതിക വിദ്യാ രംഗത്തെ വളര്‍ച്ച, എമര്‍ജിങ് മാര്‍ക്കറ്റുകളിലെ സാമ്പത്തിക ശേഷി വര്‍ധിച്ചത്, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ലോകത്തെ റിയല്‍എസ്‌റ്റേറ്റ് മാര്‍ക്കറ്റുകളെ ബാധിക്കുന്ന ഘടകങ്ങളെന്നും റിപ്പോര്‍ട്ട്ചൂണ്ടിക്കാട്ടുന്നു. ഇവ കണക്കുകൂട്ടിയാണ് റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അര്‍ബന്‍ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയത്.

Scroll To Top