Tuesday July 25, 2017
Latest Updates

ലൈംഗിക അടിമത്തം അയര്‍ലണ്ടിലെ കുടുംബങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്നു!

ലൈംഗിക അടിമത്തം അയര്‍ലണ്ടിലെ കുടുംബങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്നു!

ഡബ്ലിന്‍:ആളുകള്‍ ലൈംഗികതയ്ക്ക് അടിപ്പെടുന്നത് അയര്‍ലണ്ടിലെ പല കുടുംബങ്ങളെയും നാശത്തിലേയ്ക്ക് നയിക്കുന്നതായി ഗായകനും കൗണ്‍സിലറുമായ ഫ്രാന്‍സസ് ബ്ലാക്ക്. ലൈംഗിക അടിമത്തത്തിനു പുറമെ ഓണ്‍ലൈന്‍ പോണാഗ്രാഫിയും ഐറിഷ് കുടുംബങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്ന് അവര്‍ പറഞ്ഞു. ഇവ തടയുന്നതിനായി അടിയന്തരനടപടികള്‍ എടുക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു. കുടുംബങ്ങളെ സഹായിക്കാനായി ആരംഭിച്ച തന്റെ ചാരിറ്റിയായ ‘റൈസ് ഫൗണ്ടേഷനി’ലൂടെയാണ് തനിക്ക് ഇക്കാര്യങ്ങളെപ്പറ്റി ധാരണയുണ്ടായത് എന്നും ബ്ലാക്ക് കൂട്ടിച്ചേര്‍ത്തു.

ലൈംഗികതയുടെ ലോകത്ത് കുടുങ്ങിപ്പോയവര്‍ സ്വയം നഷ്ടപ്പെട്ട്, എങ്ങനെ പുറത്തുകടക്കണം എന്നറിയാതെ ഉഴലുന്നവരാണ് എന്ന് ബ്ലാക്ക് പറഞ്ഞു. സ്ഥിരമായി ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നത് മാനസിക രോഗം തന്നെയാണ്. മദ്യം, മയക്കുമരുന്ന് ഒക്കെ പോലെ ‘അഡിക്ഷന്‍’ ഇക്കാര്യത്തിലും സംഭവിക്കുന്നു.

2009ല്‍ ബ്ലാക്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച റൈസ് ഫൗണ്ടേഷന്‍, പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക പ്രശ്‌നങ്ങളും, അഡിക്ഷനും, അസ്വാരസ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കുന്ന സംഘടനയാണ്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ അവ തുറന്നു പറയാന്‍ മടിക്കുന്നതായും ബ്ലാക്ക് പറഞ്ഞു. അഡിക്ഷന്‍ കാരണം ഏറ്റവും കഷ്ടപ്പെടുന്നത് അവരുടെ പങ്കാളികളായിരിക്കും.

ഇക്കാര്യങ്ങള്‍ സീനാഡില്‍ അവതരിപ്പിക്കുമെന്നും, പരിഹാരശ്രമങ്ങള്‍ ഉണ്ടാകുമെന്നും സ്വതന്ത്ര സെനറ്ററായ ഫ്രാന്‍സസ് ബ്ലാക്ക് വ്യക്തമാക്കി.

Scroll To Top