Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം നിലവില്‍ വന്നു 

അയര്‍ലണ്ടില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം നിലവില്‍ വന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ട്രാഫിക് നിയമങ്ങളില്‍ ഇന്നലെ മുതല്‍ ചില മാറ്റങ്ങള്‍ നിലവില്‍ വന്നു. ലേണേഴ്‌സ് ലൈസന്‍സില്‍ വാഹനംഓടിക്കുന്നവര്‍ അക്കാര്യം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പെനാല്‍റ്റി പോയിന്റ് കൂടും. പുതിയ നിയമം ഇന്നലെ നിലവില്‍ വന്നു. ഗതാഗത മന്ത്രി പാസ്‌കല്‍ ഡോണഹ് അറിയിച്ചതാണ് ഇക്കാര്യം എല്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും എന്‍ ബോര്‍ഡ് പ്രദര്‍ശിക്കാത്തവര്‍ക്കും ഇനി കൂടുതല്‍ പെനാല്‍റ്റി പോയിന്റ് ലഭിക്കും.

ഇനി മുതല്‍ എന്‍, എല്‍ പോയിന്റ് പ്രദര്‍ശിപ്പിക്കാത്തവരുടെ ലൈസന്‍സില്‍ 2 പെനാല്‍റ്റി പോയിന്റ് കൂട്ടിച്ചേര്‍ക്കും. ഇത് കോടതി നടപടിയിലേക്ക് നീങ്ങുന്ന കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് പെനാല്‍റ്റി പോയിന്റ് നാലായി ഉയരും. ലൈസന്‍സുള്ള ഡ്രൈവറുടെ മേല്‍നോട്ടമില്ലാതെ വാഹനം ഓടിക്കുന്ന ലേണേഴ്‌സ് ലൈസന്‍സുകാരുടെ പെനാല്‍റ്റി പോയിന്റ് വര്‍ധിപ്പിക്കാനും തീരുമാനമായി. യു ടേണ്‍ നിരോധനം ലംഘിക്കുന്നവരുടെ പെനാല്‍റ്റി പോയിന്റുകളും ഉയര്‍ത്തിയിട്ടുണ്ട്.

ഓതറൈസേഷന്‍ പ്ലേറ്റ് ഇല്ലാതെ പൊതുസ്ഥലത്ത് വാഹനമോടിക്കുന്നതിനും രൂപമാറ്റം വരുത്തിയ ഓതറൈസേഷന്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനും ഇനി മുതല്‍ 3 വീതം പെനാല്‍റ്റി പോയിന്റുകള്‍ ബാധകമാകും. ഈ കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ പെനാല്‍റ്റി പോയിന്റ് അഞ്ചായി ഉയരും. എന്‍സിടി കൈവശം ഇല്ലാത്തവര്‍ക്ക് 3 പെനാല്‍റ്റി പോയിന്റ് ആകും. അപകടകരമായ പാര്‍ക്കിംഗ്, അപകടകരമായ ഓവര്‍ടേക്കിംഗ്, റോഡിന്റെ മിഡില്‍ ലൈനിലൂടെയുള്ള ഡ്രൈവിംഗ്, സിഗ്‌നലില്‍ നിര്‍ത്താതെ പോകുക, മറ്റ് വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കാതെയിരിക്കുക തുടങ്ങിയവയാണ് പെനാല്‍റ്റി പോയിന്റ് ലഭിക്കാവുന്ന മറ്റ് നിയമ ലംഘനങ്ങള്‍.

Scroll To Top