Saturday December 03, 2016
Latest Updates

സൗത്ത് ഡബ്ലിനില്‍ പുതിയ നഗരമേഖല; പ്ലാനിങ് അനുമതിയായി

സൗത്ത് ഡബ്ലിനില്‍ പുതിയ നഗരമേഖല; പ്ലാനിങ് അനുമതിയായി

ഡബ്ലിന്‍:സൗത്ത് ഡബ്ലിനില്‍ പുതിയ നഗരമേഖല നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അനുമതിയായി. ഇവിടെ നിര്‍മ്മിക്കാനിരിക്കുന്ന മൂന്ന് പാര്‍ക്കുകളില്‍ രണ്ടെണ്ണത്തിന് അനുമതി നല്‍കിക്കഴിഞ്ഞു. വരുന്ന ആഴ്ചയില്‍ത്തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ചെറിവുഡില്‍ പുതുതായി നിര്‍മ്മിക്കുന്ന ടൗണില്‍ 3,800ഓളം വീടുകള്‍ അനുവദിക്കും. റീട്ടെയില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന. 1,000ഓളം പാര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2014ലാണ് ടൗണ്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുന്നത്.

അനുമതി നല്‍കിയിരിക്കുന്ന രണ്ട് പാര്‍ക്കുകളില്‍ ഒന്നായ ടുള്ളി പാര്‍ക്ക്, ടൗണിന് സമീപത്തായിരിക്കും നിര്‍മ്മിക്കുക. 22 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക. രണ്ടാമത്തെ പാര്‍ക്കായ ബെക്കറ്റ് പാര്‍ക്ക്, ടൗണിന് വടക്കുപടിഞ്ഞാറന്‍ പ്രദേശത്താകും നിര്‍മ്മിക്കുക. 13 ഏക്കര്‍ സ്ഥലത്താമ് ഈ പാര്‍ക്ക് നിര്‍മ്മിക്കുക. 5.4 കി.മീ നീളത്തില്‍ പുതിയ റോഡും നിര്‍മ്മിക്കുന്നുണ്ട്. തിയറ്റര്‍, റെസ്റ്ററന്റ് എന്നിവയും പദ്ധതിയിലുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

യുഎസ് കമ്പനിയായ ഹൈന്‍സിന് ആണ് നിര്‍മ്മാണച്ചുമതല. ടൗണ്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 30,000ഓളം പേര്‍ക്ക് താമസസൗകര്യം ലഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് തീര്‍ക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഹൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

Scroll To Top