Tuesday December 06, 2016
Latest Updates

ഗാര്‍ഡ രക്ഷപ്പെട്ടു,ഇനി ആറ് മണിക്കൂര്‍ ജോലി,അയര്‍ലണ്ടിലെ നഴ്സുമാരോ?

ഗാര്‍ഡ രക്ഷപ്പെട്ടു,ഇനി ആറ് മണിക്കൂര്‍ ജോലി,അയര്‍ലണ്ടിലെ നഴ്സുമാരോ?

ഡബ്ലിന്‍:ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ജോലി സമയം ആറ് മണിക്കൂറാക്കി കുറയ്ക്കുമെന്നും ശേഷം വിശ്രമം അനുവദിക്കുമെന്നും തൊഴില്‍ മന്ത്രി മേരി മിച്ചല്‍ ഒ കോണര്‍. ഇത് സംബന്ധിച്ച് അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭയില്‍ ബില്‍ കൊണ്ടുവരുമെന്നും മന്ത്രി ഹൈക്കോടതിയെ അറിയിച്ചു. ഗാര്‍ഡയുടെ ജോലിസമയം അധികമാണെന്നും, ഇത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. മന്ത്രി ഉറപ്പു നല്‍കിയതോടെ കേസ് കോടതി ഒഴിവാക്കി.

യൂറോപ്യന്‍ യൂണിയന്റെ വര്‍ക്കിങ് ടൈം ആക്ട് 1997 പ്രകാരം ജോലി സമയം ദിവസത്തില്‍ ആറ് മണിക്കൂറാണ്. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഇടവേളയുമനുവദിക്കണം.ഇത് ജോലിക്കാരുടെ അടിസ്ഥാന അവകാശവുമാണ്.

അതേസമയം രാജ്യത്തെ നഴ്സുമാരുടെ കാര്യത്തില്‍ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന് വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. ദിവസവും മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടി സമയത്തിനു ശേഷം ശരിയായി ഒന്നുറങ്ങാന്‍ പോലും നഴ്സുമാര്‍ക്കാകുന്നില്ല.നാമമാത്രമായ സമയമാണ് ബ്രേക്കിന്റെ പേരില്‍ അനുവദിക്കുന്നത്,ഇവയ്ക്ക് വേതനവും കണക്കാക്കുന്നില്ല..

ഇതിനിടെയാണ് ആശുപത്രികളിലെ അമിത തിരക്കും ശമ്പളക്കുറവ് പോലെയുള്ള പ്രശ്നങ്ങളും. ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തു മൂലമാണ് നഴ്സുമാര്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലി സമയം കുറയ്ക്കണമെന്ന നഴ്സിംഗ് യൂണിയനുകളുടെ ആവശ്യം കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെങ്കിലും ഇത് വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Scroll To Top