Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ വാഹനമോടിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക !കവിളില്‍ പഞ്ഞി വെയ്ക്കാന്‍ ഗാര്‍ഡ…

അയര്‍ലണ്ടില്‍ വാഹനമോടിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക !കവിളില്‍ പഞ്ഞി വെയ്ക്കാന്‍ ഗാര്‍ഡ…

ഡബ്ലിന്‍:ലഹരി വസ്തുക്കളോ മയക്കുമരുന്നോ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരും ഇനി പിടിയിലാകും. ജാഗ്രതെ….
മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടുന്നതുപോലെ തന്നെ മറ്റു ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരും ഇനി പിടിയിലാകും. ആദ്യമായാണ് ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലാകുന്നത്. ഇതിനായി ഗാര്‍ഡ 150 പരിശോധനാ ഉപകരണങ്ങളുമായി അടുത്ത വര്‍ഷം ആദ്യം മുതല്‍ വഴിയരികില്‍ ഉണ്ടാകും. പുതിയ നിയമം അനുസരിച്ച് കൊക്കെയിന്‍, കഞ്ചാവ്, അതുപോലെ ഉന്മാദം ഉണ്ടാക്കുന്ന ഏതു വസ്തു ഉപയോഗിച്ച ശേഷം വാഹനമോടിച്ചാലും മദ്യപിച്ച് വാഹനമോടിക്കുവര്‍ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടി തന്നെ ഇവര്‍ക്കെതിരെയും സ്വീകരിക്കും.

ഡ്രൈവര്‍മാരുടെ കവിളില്‍ നിന്ന് പഞ്ഞിയില്‍ ഉമിനീര് എടുത്ത് വിവിധ പരിശോധനകള്‍ നടത്തി ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഗാര്‍ഡ റോഡ്‌സൈഡ് പരിശോധന ഊര്‍ജിതമാക്കുന്നത്.അമിതമായ രീതിയില്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ കവിളില്‍ പഞ്ഞി വെയ്ക്കുമെന്നുറപ്പ് 

എന്നാല്‍ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നത് നിയമലംഘനമാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ളതിനു സമാനമായ നിയമ ടപടിയാണ് ഇവര്‍ക്കെതിരെയും സ്വീകരിക്കുന്നതെങ്കില്‍ ഡ്രൈവര്‍ 5,000 യൂറോ പിഴ അടയ്ക്കുകയോ ആറുമാസം വരെ തടവു ശിക്ഷ അനുഭവിക്കുകയോ വേണ്ടിവരും. 

ആസന്നമായ ജനറല്‍ ഇലക്ഷനു മുമ്പായി പുതിയ ട്രാഫിക് നിയമനിര്‍മാണം വേണമെന്ന് ഗതാഗത മന്ത്രി പാസ്‌കല്‍ ഡോണഗ് പറഞ്ഞു. രാജ്യത്ത് ആറു ദശാബ്ദമായി ഭേദഗതികള്‍ ഒന്നും വരുത്താതെ തുടരുന്ന ട്രാഫിക് നിയമങ്ങള്‍ക്കെതിരെ കോടതിയില്‍ പലപ്പോഴും വെല്ലുവിളി നേരിടേണ്ടി വരാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
കഴിഞ്ഞ വര്‍ഷം ഗാര്‍ഡയ്ക്ക് റോഡ്‌സൈഡ് ഇംപെയര്‍ പരിശോധന നടത്താനുള്ള അധികാരം നല്കിയതിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്നും അതു മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാരുടെ സമനില മനസിലാക്കുന്നതിനായി അവരെ ഒറ്റക്കാലില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ വിരല്‍ കൊണ്ട് മൂക്കില്‍ സ്പര്‍ശിപ്പിക്കുകയോ ആയിരുന്നു പരിശോധനാ രീതി.
എന്നാല്‍ റോഡ് സേഫ്റ്റി അഥോറിട്ടിയുടെ മെഡിക്കല്‍ ബ്യൂറോ വാങ്ങിയിരിക്കുന്ന പുതിയ ഉപകരണങ്ങല്‍ വളരെ പരിഷ്‌കൃതമായ രീതിയില്‍ പരിശോധന നടത്താന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Scroll To Top