Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ വാഹനങ്ങള്‍ക്ക് ഇനി പുക പരിശോധനാ ടെസ്റ്റും:നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 

അയര്‍ലണ്ടിലെ വാഹനങ്ങള്‍ക്ക് ഇനി പുക പരിശോധനാ ടെസ്റ്റും:നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 

ഡബ്ലിന്‍:വാഹനങ്ങളില്‍ നിന്നുള്ള മാരകമായ മലിനീകരണത്തിന് തടയിടാന്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നു. ഇതോടെ അയര്‍ലണ്ടില്‍ ഉള്‍പെടെയുള്ള യൂറോപ്പിലെ പുതിയ മോഡല്‍ കാറുകള്‍ എല്ലാം ശക്തമായ മലിനീകരണ പരിശോധനകള്‍ക്ക് വിധേയമാകണം. 

വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ബോഡിയുടെ അംഗീകാരം ലഭിച്ച നിയമം അനുസരിച്ച് 2017 സപ്തംബര്‍ ഒന്നിന് ശേഷം വില്‍ക്കപ്പെടുന്ന പുതിയ മോഡല്‍ കാറുകള്‍ എല്ലാം ‘ റിയല്‍ ഡ്രൈവിംഗ് എമിഷന്‍’ പരിശോധനകള്‍ക്ക് വിധേയമാകണം. ലാബോറട്ടറി പരിശോധനകളെ അടിസ്ഥാനമാക്കിയ ടെസ്റ്റുകള്‍ക്ക് പകരം, സാധാരണ റോഡിലൂടെ ഒരു വാഹനം ഓടുന്ന അവസരത്തില്‍ പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് പരിശോധിക്കുന്നതാണ് പുതിയ ടെസ്റ്റ്. അനുവദനീയമായ പരിധിയുടെ നാല് ഇരട്ടി വിഷപ്പുകയാണ് റോഡില്‍ ഓടുന്ന മിക്ക കാറുകളും പുറം തള്ളുന്നത്. ജെര്‍മന്‍ കാര്‍ നിര്‍മ്മാതക്കളായ ഫോക്‌സ്‌വാഗണ്‍ മലിനീകണ നിയന്ത്രണ സംവിധാനങ്ങളെ കബളിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചു എന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്.

ടെസറ്റുകളെ വിജയകരമായി നേരിടാന്‍ കഴിയുന്ന ‘ ഗോള്‍ഡന്‍ വെഹിക്കിളുകള്‍’ ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിതാക്കള്‍ ഇപ്പോള്‍ ടെസ്റ്റുകളെ കബളിപ്പിക്കുന്നത്. ഇതു മൂലം വണ്ടി ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന യഥാര്‍ത്ഥ മലിനീകരണം അനുവദനീയമായതിന്റെ 400 ശതമാനത്തിനും മുകളിലാണ്. 2017 സെപ്തംബറില്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പരിധിയുടെ ഇരട്ടിയിലധികം നൈട്രജന്‍ ഓക്‌സൈഡ് പുറം തള്ളുന്ന വാഹങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. 2020 തോട് കൂടി 1.5 ഇരട്ടിയില്‍ അധികം പുക പുറം തള്ളുന്ന ഒരു പുതിയ മോഡല്‍ കാറിനും അനുമതി ലഭിക്കില്ല. 

നിലവിലെ ലാബോറട്ടറി ടെസ്റ്റിനു പകരം റിയല്‍ ഡ്രൈവിംഗ് എമിഷന്‍ ടെസ്റ്റ് നടത്തിയാല്‍ അത് കൂടുതല്‍ ഇന്ധന ഉപഭോഗത്തിനും സി ഓ റ്റു(CO2) എമിഷനും കാരണമാവും. 2008 മുതലുള്ള എല്ലാ കാറുകള്‍ക്കും വാര്‍ഷിക മോട്ടോര്‍ ടാക്‌സും വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ ടാക്‌സും ബാധകമാക്കുന്നതിന്‍െ അടിസ്ഥാനം ഇതാണ്. പുതിയ ഒരു മോഡല്‍ കാര്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്പ് നല്‍കുന്ന ‘സര്‍ട്ടിഫിക്കറ്റ്‌സ് ഓഫ് കണ്‍ഫോമിറ്റി ‘യില്‍ ഉള്‍്‌പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സി ഓ 2 വിന്റെ അളവ് ഇപ്പോള്‍ കണക്കാക്കുന്നത്.

സുരക്ഷ, പാരിസ്ഥികമായ ഫലങ്ങള്‍, മറ്റ് മാനദണ്ഢങ്ങള്‍ ഉള്‍പ്പെടുന്ന ‘ടൈപ്പ് അ്പ്രൂവല്‍’ നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് നിലവിലെ സര്‍ട്ടിഫിക്കറ്റ് ഓഫ് കണ്‍ഫോമിറ്റി നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ റെവന്യൂ കമ്മീഷണര്‍മാര്‍ ശേഖരിക്കുകയും മോട്ടോര്‍ ടാക്‌സ് നിശ്ചയിക്കുന്നതിനായി നാഷണല്‍ വെഹിക്കിള്‍ ഫയലിന് കൈമാറുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റ് ഓഫ് കണ്‍ഫോമിറ്റിയുടെ അഭാവത്തിലോ, ഒരു കാറിന്റെ സി ഓ 2 നിലവാരം വെളിവാക്കുന്ന മറ്റ് തൃപ്തികരമായ മറ്റ് രേഖകള്‍ ഇല്ലാതെ വന്നാലോ, മോട്ടോറിസ്റ്റ് ഏറ്റവും ഉയര്‍ന്ന വെഹിക്കിള്‍ ടാക്‌സ് നല്‍കേണ്ടി വരും. മോട്ടോര്‍ ടാക്‌സിനും ഇതേ സമീപനം ബാധകമാണ്. 

Scroll To Top