Tuesday September 26, 2017
Latest Updates

മ്യൂണിക്കില്‍ കൂട്ടക്കൊല നടത്തിയത് 18 വയസുകാരന്‍

മ്യൂണിക്കില്‍ കൂട്ടക്കൊല നടത്തിയത് 18 വയസുകാരന്‍

മ്യൂണിക്ക്: ജെര്‍മ്മനിയിലെ മ്യൂണിക്കലുള്ള ഷോപ്പിങ് സെന്ററില്‍ നടന്ന വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 9 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തോക്കുമായെത്തയ മൂന്നു പേര്‍ ജനക്കൂട്ടത്തിനു നേരെ വെടിവയ്ക്കുകയായിരുന്നവെന്നാണ് കരുതുന്നത്. ഹാനര്‍ സ്ട്രീറ്റ്, ഒളിംപിയ എയ്ന്‍കോഫ്സെന്‍ട്രം ഷോപ്പിങ് സെന്റര്‍ എന്നവിടങ്ങളിലാണ് വെടിവെപ്പ് നടന്നത്.

അല്ലാഹു അക്ബര്‍ വിളികളോടെ രംഗത്തെത്തിയ അക്രമി ഇറാനില്‍ നിന്നുള്ള കൂടിയേറ്റക്കാരനാണെന്ന് കരുതപ്പെടുന്നു

ആക്രമണത്തെത്തുടര്‍ന്ന് നഗരത്തിലെ റെയില്‍, റോഡ് ഗതാഗതങ്ങള്‍ നിര്‍ത്തിവച്ചു. നോര്‍വേയില്‍ 77 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് മ്യൂണിക്കില്‍ ആക്രമണം നടക്കുന്നത്.

Scroll To Top