Thursday December 08, 2016
Latest Updates

6o %വരെ ബാങ്ക് വായ്പ,സ്വയം മുടക്കുന്ന പണത്തില്‍ 41 % നികുതിയിളവായി തിരിച്ചു നല്‍കും :സ്വന്തമായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ മോഹന പദ്ധതി 

6o %വരെ ബാങ്ക് വായ്പ,സ്വയം മുടക്കുന്ന പണത്തില്‍ 41 % നികുതിയിളവായി തിരിച്ചു നല്‍കും :സ്വന്തമായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ മോഹന പദ്ധതി 

ഡബ്ലിന്‍:സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്കായി ഇതാ അയര്‍ലണ്ട് സര്‍ക്കാറില്‍ നിന്നും ഒരു ശുഭവാര്‍ത്ത. സ്വന്തമായി ഇന്‍വെസ്റ്റ് ചെയ്ത ക്യാപിറ്റല്‍ തുകയില്‍ നിന്നും 41 ശതമാനം സംരംഭകര്‍ക്കു തന്നെ നികുതിയിളവായി നല്‍കാനാണ് സ്റ്റാര്‍ട്ട് അപ്പ് റീഫണ്ട് ഫോര്‍ എന്‍ട്രപ്രൊണേഴ്‌സ്(ഷുവര്‍) എന്നു പേരിട്ട പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പഴയ സീഡ് ക്യാപിറ്റല്‍ സ്‌കീമിന്റെ പുനരവതരണമാണ് ഷുവര്‍. പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കിയാണ് ഇത്തവണ അവതരിപ്പിക്കുന്നത്. റിട്ടയര്‍ ചെയ്തവര്‍ക്കോ, തൊഴില്‍ രഹിതര്‍ക്കോ നികുതിയിളവ് നല്‍കി അവരെ സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അയര്‍ലണ്ടില്‍ നിലവില്‍ മികച്ച സ്റ്റാര്‍ട്ട്അപ്പുകള്‍ ഉണ്ടെങ്കിലും അവ എണ്ണത്തില്‍ വളരെ കുറവാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന സമാന പദ്ധതികളെ അപേക്ഷിച്ച് വ്യതസ്തവും മികച്ചതുമായ പദ്ധതിയാണ് ഷുവര്‍ എന്ന് ‘ഐ എസ് എം ഇ’ യുടെ സി ഇ ഒ ആയ മാര്‍ക് ഫീല്‍ഡിങ്ങും വിലയിരുത്തി.

നിലവില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അയര്‍ലണ്ടില്‍ ഉയര്‍ന്ന ടാക്‌സ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇത് കുറച്ചു കൊണ്ടുവരാനും ,ക്ഷേമ മേഖലയില്‍ ചെറുകിടക്കാര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ചുരുക്കത്തില്‍ സ്വയം ബിസിനസ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍.ഏതു ബിസിനസ് സംരംഭത്തിലും 60 %വരെ വായ്പകളും ഇപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ ലഭ്യമാണ്.യൂറോപ്പില്‍ ആകെ വായ്പ്പയായി ലഭ്യമാകുന്ന ശരാശരി തുക വെറും 30 % ഉള്ളപ്പോഴാണിത്.

Scroll To Top