Saturday October 20, 2018
Latest Updates

അയര്‍ലണ്ടില്‍ വിവാഹപ്രായം വര്‍ദ്ധിക്കുന്നു,അവിവാഹിതരും സന്തുഷ്ടര്‍ !

അയര്‍ലണ്ടില്‍ വിവാഹപ്രായം വര്‍ദ്ധിക്കുന്നു,അവിവാഹിതരും സന്തുഷ്ടര്‍ !

ജീവിതത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്കേ സന്തോഷമുണ്ടാകൂ എന്ന വാദം അയര്‍ലണ്ടില്‍ പൊളിയുന്നു!.പുതിയ റിപ്പോര്‍ട്ടനുസരിച്ച് അയര്‍ലണ്ടില്‍ ജനങ്ങളുടെ വിവാഹപ്രായം വര്‍ദ്ധിക്കുകയാണ്. സ്ത്രീകളും പുരുഷന്മാരും ഇക്കര്യത്തില്‍ ഏകദേശം തുല്യരാണ്. 30-39 വയസ്സുകാരായ ഏറെ ഐറിഷുകാര്‍ ഇപ്പോഴും അവിവാഹിതരാണ്. ഇവരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്നുമുണ്ട്. ഇവരില്‍ മിക്കവരും തങ്ങള്‍ ജീവിതത്തില്‍ സന്തുഷ്ടരാണ് എന്നും പറയുന്നു.
2002-2011 കാലത്തിനിടെ നടത്തിയ സെന്‍സസില്‍, 15 വയസ്സിനു മേല്‍ പ്രായമുള്ള അവിവാഹിതരുടെ എണ്ണം 15% വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. 1990കളിലെ സര്‍വേയില്‍ അവിവാഹിതരായ സ്ത്രീകള്‍ അസന്തുഷ്ടരാണ് എന്ന ഫലമായിരുന്നു പുറത്തുവന്നതെങ്കില്‍, ഇപ്പോള്‍ ഇതും മാറിയിട്ടുണ്ട്. എങ്കിലും ഒറ്റയ്ക്കു ജീവിക്കുന്നവരോട് വിരുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ ഇന്നും സമൂഹത്തിലുണ്ടെന്നും പഠനം നടത്തിയ ഡോ: ആന്‍ ബൈറണ്‍ പറയുന്നു.

Scroll To Top