Thursday December 08, 2016
Latest Updates

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പേര് വിവരം പരസ്യമാക്കണമെന്ന അഭിപ്രായത്തിന് വന്‍ പിന്തുണ

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പേര് വിവരം പരസ്യമാക്കണമെന്ന അഭിപ്രായത്തിന് വന്‍ പിന്തുണ

ഡബ്ലിന്‍:മദ്യപിച്ച് വാനമോടിക്കുന്നവരുടെ പേരു വിവരം പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ തീരുമാനത്തിന് 68% പേരുടെ പിന്തുണ. എങ്കിലും ഇങ്ങനെ ചെയ്യുന്നത് കുറ്റകൃത്യം കുറയ്ക്കുമെന്ന് കരുതുന്നില്ലെന്ന് 50% പേരും പ്രതികരിച്ചു. എഎ അയര്‍ലണ്ട് 11,000 പേരില്‍ നടത്തിയ സര്‍വേയിലെ ഫലങ്ങളാണ് പുറത്തുവിട്ടത്.

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പേരുവിവരങ്ങളുള്‍പ്പെടുത്തിയ ഒരു ‘ലൈവ് രജിസ്റ്റര്‍’ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

2016ല്‍ ജൂണില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം നാലില്‍ ഒന്ന് പുരുഷന്മാരും തങ്ങള്‍ മദ്യപിച്ച് വാഹനമോടിക്കാറുണ്ടെന്ന് സമ്മതിച്ചിരുന്നു.

Scroll To Top